Skip to content

ഗംഭീറിന് സ്ഥാനകയറ്റം നൽകി ലഖ്നൗ !! ഇനി കൂടുതൽ ഉത്തരവാദിത്വം

ഗൗതം ഗംഭീർ ലഖ്നൗ സൂപ്പർ ജയൻ്റ്സ് വിടുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ടീം മാനേജ്മെൻ്റ്. ലോകകപ്പ് വിന്നറും ലോകസഭ എം പിയും കൂടിയായ ഗംഭീറിന് ടീമിൻ്റെ മെൻ്ററിൽ നിന്നും സ്ഥാനകയറ്റവും നൽകിയിരിക്കുകയാണ്. ഇനി ഗംഭീറിൻ്റെ ഉത്തരവാദിത്വം ഐ പി എൽ മാത്രമായിരിക്കില്ല ഒതുങ്ങിനിൽക്കുന്നത്.

ടീമിൻ്റെ മെൻ്ററിൽ നിന്നും സൂപ്പർ ജയൻ്റ്സിൻ്റെ ഗ്ലോബൽ മെൻ്ററായാണ് ഗംഭീറിന് സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നത്. ഐ പി എൽ കൂടാതെ സൗത്താഫ്രിക്കൻ ലീഗായ Sa20യിലും സൂപ്പർ ജയൻ്റ്സിന് ടീമുണ്ട്. ഗ്ലോബൽ മെൻ്ററായതിനാൽ തന്നെ ഡർബൻ സൂപ്പർ ജയൻ്റ്സ് എന്ന ടീമിൻ്റെ ഉത്തരവാദിത്വവും ഗംഭീറിനുണ്ടാകും.

മുൻ ഓസ്ട്രേലിയൻ ടീമിൻ്റെ ഹെഡ് കോച്ച് കൂടിയായ ജസ്റ്റിൻ ലാങറാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ പുതിയ ഹെഡ് കോച്ച്. ശ്രീധരൻ ശ്രീറാം, വിജയ് ധാഹിയ എന്നിവരാണ് സഹപരിശീലകർ. മുൻ സൗത്താഫ്രിക്കൻ പേസർ മോർനെ മോർക്കലാണ് ടീമിൻ്റെ ബൗളിംഗ് കോച്ച്, പ്രവീൺ താംബേയാണ് സ്പിൻ ബൗളിംഗ് കോച്ച്. എക്കാലത്തെയും മികച്ച ഫീൽഡറായി കാണുന്ന ജോണ്ടി റോഡ്സാണ് ടീമിൻ്റെ ഫീൽഡിംഗ് പരിശീലകൻ. മുൻ ഇന്ത്യൻ ചീഫ് സെലക്‌ടർ കൂടിയായിരുന്ന എം എസ് കെ പ്രസാദിനെ കൺസൾട്ടൻ്റായും നിയമിച്ചിട്ടുണ്ട്.

എന്നാൽ ലോകസഭ ഇലക്ഷൻ നടക്കുന്നതിനാൽ ഗംഭീർ ടീമിനൊപ്പം ഉണ്ടാകുമോയെന്ന കാരൃം സംശയമാണ്. വീണ്ടും മത്സരിക്കുന്നുവെങ്കിൽ തീർച്ചയായും താരത്തിന് വിട്ടുനിൽക്കേണ്ടിവരും.