Skip to content

ഐസിസി ഏകദിന ലോകകപ്പ് !! സച്ചിന് സ്പെഷ്യൽ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ

ഇന്ത്യൻ ഇതിഹാസവും ഭാരത് രത്ന ജേതാവുമായ സച്ചിൻ ടെണ്ടുൽക്കർ ഐസിസി ഏകദിന ലോകകപ്പിനുള്ള സ്പെഷ്യൽ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബോളിവുഡ് സൂപ്പർതാരം അമിതാബ് ബച്ചന് ശേഷമാണ് ഇപ്പോൾ ലോകകപ്പിനുള്ള ഗോൾഡൻ ടിക്കറ്റ് ബിസിസിഐ സച്ചിന് സമ്മാനിച്ചിരിക്കുന്നത്.

ഗോൾഡൻ ടിക്കറ്റ് ഫോർ ഇന്ത്യ ഐക്കൺ എന്ന പ്രോഗ്രാമിൻ്റെ ഭാഗമായാണ് സച്ചിന് ഗോൾഡൻ ടിക്കറ്റ് നൽകി ബിസിസിഐ ആദരിച്ചത്. സച്ചിൻ തൻ്റെ കരിയറിലൂടെ ഒരുപാട് തലമുറകൾക്ക് പ്രചോദനം നൽകിയെന്നും സച്ചിനും ഐസിസി ഏകദിന ലോകകപ്പിൻ്റെ ഭാഗമാകുമെന്നും ബിസിസിഐ പോസ്റ്റ് ചെയ്തു.

” 1987 ലോകകപ്പിൽ ഒരു ബോൾ ബോയായി സേവനം തുടങ്ങി, 1992 മുതൽ 2011 വരെ ആറ് ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്ത എനിക്ക് ഇപ്പോൾ ഗോൾഡൻ ടിക്കറ്റ് ലഭിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ഇതൊരു സ്വപ്നങ്ങളിൽ നെയ്തെടുത്ത യാത്രയാണ്. എൻ്റെ ഉള്ളിലെ ആവേശം അണയാതെ തുടരുകയാണ്. ” ഐസിസിയ്ക്കും ബിസിസിഐയ്ക്കും നന്ദി പറഞ്ഞുകൊണ്ട് സച്ചിൻ കുറിച്ചു.

ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുളള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.