Skip to content

ബാക്കപ്പായും വേണ്ട !! സഞ്ജുവിനെ ടീമിൽ നിന്നും പറഞ്ഞയച്ച് ബിസിസിഐ

മലയാളി താരം സഞ്ജു സാംസണെ ഏഷ്യ കപ്പ് ടീം ക്യാംപിൽ നിന്നും തിരിച്ചയച്ച് ബിസിസിഐ. നേരത്തെ ആദ്യ മത്സരം മുതൽക്കെ സഞ്ജു സാംസൺ ടീമിനൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ സൂപ്പർ ഫോർ പോരാട്ടം ആരംഭിക്കുന്നതിന് മുൻപേ താരത്തെ ടീമിൽ നിന്നും പറഞ്ഞുവിട്ടിരിക്കുകയാണ് ബിസിസിഐ.

കെ എൽ രാഹുൽ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിനെ ഇന്ത്യ ടീമിൽ നിന്നും റിലീസ് ചെയ്തിരിക്കുന്നത്. നേരത്തെ പരിക്കിനെ കുറിച്ച് ചില ആശങ്കൾ നിലനിന്നതിനാൽ കെ എൽ രാഹുൽ ഇന്ത്യയിൽ തുടർന്നിരുന്നു. പിന്നീട് മെഡിക്കൽ ടീമിൻ്റെ ഗ്രീൻ സിഗ്നൽ ലഭിച്ചതോടെയാണ് താരം ശ്രീലങ്കയിലേക്ക് എത്തിയത്.

നെറ്റ്സിൽ ബാറ്റിങ് പരിശീലനം ആരംഭിച്ചുവെങ്കിലും വിക്കറ്റ് കീപ്പിങിൽ താരം പരിശീലനം നടത്തിയില്ല.

ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിലും സഞ്ജുവിനെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടില്ല. സ്റ്റാൻഡ് ബൈ താരങ്ങളെ ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ല. സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിലും ഇല്ലെങ്കിൽ അത് സഞ്ജുവിനോടുള്ള കടുത്ത അവഗണന തന്നെയായിരിക്കും. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയത് സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ വേണ്ടിയാണെന്ന പ്രതീക്ഷ ആരാധകരിൽ ഉണ്ടായിരുന്നു. സ്റ്റാൻഡ് ബൈ പട്ടികയിലും ഇല്ലെങ്കിൽ മൂന്ന് ടൂർണമെൻ്റും താരത്തിന് നഷ്ടമാകും.

മറുഭാഗത്ത് ടീമിൽ നിന്നും അവഗണിക്കപെട്ടതിന് പുറകെ സ്പിന്നർ യുസ്വെന്ദ്ര ചഹാൽ കൗണ്ടി ക്രിക്കറ്റിൽ ടീമുമായി കരാറിൽ ഏർപ്പെട്ടിരുന്നു. സഞ്ജുവും ചഹാലിൻ്റെ പാത പിന്തുടരണമെന്ന അഭിപ്രായമാണ് ആരാധകർക്കുള്ളത്.