Skip to content

അവൻ കാരണമാണ് ഞാനും മികച്ച ക്രിക്കറ്ററായത് !! സച്ചിനെ കുറിച്ച് സൗരവ് ഗാംഗുലി

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായുള്ള തൻ്റെ സൗഹൃദത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റിനെ വളർച്ചയിലേക്ക് നയിച്ചവരിൽ പ്രധാന പങ്ക് വഹിച്ചവരാണ് ഇരുവരും. ചെറുപ്പകാലം മുതൽക്കെ ഇരുവരും ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്.

ഒരു ക്രിക്കറ്റർ എന്ന നിലയിൽ സച്ചിൻ ടെണ്ടുൽക്കർ തന്നേക്കാൾ വളരെയേറെ മുൻപിലാണെന്നും അത് തുടക്കകാലം മുതൽക്കെ താൻ ഉറച്ചുവിശ്വസിക്കുന്നുവെന്നും എന്നും തങ്ങൾ ഉറ്റസുഹൃത്തുക്കൾ ആണെന്നും ഗാംഗുലി പറഞ്ഞു.

നിങ്ങളുടെ ഗെയിം കൂടുതൽ മെച്ചപെടണം എന്നുണ്ടെങ്കിൽ നിങ്ങളേക്കാൾ മികച്ചവരെ പങ്കാളികളായി കിട്ടണമെന്നും തനിയ്ക്ക് സച്ചിനെയാണ് അത്തരത്തിൽ ലഭിച്ചതെന്നും സച്ചിന് പതിനാലാം വയസ്സുള്ളപ്പോഴാണ് എം ആർ എഫ് അക്കാദമിയിൽ വെച്ച് കാണുന്നതെന്നും തങ്ങളുടെ സൗഹൃദം അന്ന് മുതൽ തുടങ്ങിയതാണെന്നും സൗരവ് ഗാംഗുലി ഒരു പോഡ്കാസ്റ്റിൽ തുറന്നുപറഞ്ഞു.

തുടക്കകാലത്ത് ഫുട്ബോളിൽ ശ്രദ്ധ നൽകിയിരുന്നു താൻ ക്രിക്കറ്റിലേക്ക് എത്തിപെട്ടത് സഹോദരൻ കാരണമായിരുന്നുവെന്നും കൂടാതെ 1983 ലെ ലോകകപ്പ് വിജയവും തന്നെ സ്വാധീനിച്ചുവെന്നും കപിൽ ദേവും സുനിൽ ഗവാസ്കറുമായിരുന്നു തൻ്റെ റോൾ മോഡലുകൾ എന്നും ഇരുവരെയും കൂടാതെ ഓസ്ട്രേലിയൻ ഇതിഹാസം അലൻ ബോർഡറെയും താൻ ഏറെ ആരാധിച്ചുവെന്നും ഇവർ മൂന്ന് പേരെയും കാണാനും പരിചയപെടാനും സാധിച്ചത് വലിയ ഭാഗ്യമായി താൻ കാണുന്നുവെന്നും ഗവാസ്‌കർ പറഞ്ഞു.