Skip to content

ആ റെക്കോർഡ് ഞാൻ തകർക്കും !! ചരിത്ര റെക്കോർഡിന് അരികെ എത്തിയതിനെ കുറിച്ച് ഹിറ്റ്മാൻ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. 2013 ൽ എം എസ് ധോണി ഓപ്പണറായി സ്ഥാനകയറ്റം നൽകിയത് ഹിറ്റ്മാൻ്റെ ബാറ്റിങ് കരിയറിൽ തന്നെ വഴിതിരിവായി. പിന്നീട് നിരവധി റെക്കോർഡുകൾ താരം സ്വന്തമാക്കിയിരുന്നു. ഏഷ്യ കപ്പിന് ശേഷം ലോകകപ്പ് നടക്കാനിരിക്കെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ചരിത്രറെക്കോർഡ് ഹിറ്റ്മാനെ കാത്തിരിക്കുന്നുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ സിക്സുകളുടെ എണ്ണത്തിലാണ് വമ്പൻ റെക്കോർഡ് രോഹിത് ശർമ്മയെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് രോഹിത് ശർമ്മയുള്ളത്. 446 മത്സരങ്ങളിൽ നിന്നുമായി 539 സിക്സ് ഹിറ്റ്മാൻ നേടിയിട്ടുണ്ട്. ഇനി 15 സിക്സ് കൂടെ നേടിയാൽ 553 സിക്സ് നേടിയിട്ടുള്ള ക്രിസ് ഗെയ്ലിനെ പിന്നിലാക്കാൻ രോഹിത് ശർമ്മയ്ക്കാകും.

എന്നാൽ ജീവിതത്തിൽ ഒരിക്കൽ പോലും ക്രിസ് ഗെയ്ലിൻ്റെ പേരിലുള്ള ഈ റെക്കോർഡ് തനിക്ക് തകർക്കാനാകുമെന്ന് കരുതിയിട്ടില്ലെന്നാണ് ഇതേ പറ്റിയുള്ള ചോദ്യത്തിന് രോഹിത് ശർമ്മയുടെ പ്രതികരണം. അതെനിക്ക് തകർക്കാൻ സാധിച്ചാൽ അതൊരു അപൂർവ്വ റെക്കോർഡ് ആയിരിക്കുമെന്നും അത് താൻ തകർക്കുമെന്ന് ഇപ്പ ഉറപ്പുണ്ടെന്നും ഹിറ്റ്മാൻ പറഞ്ഞു.

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ തിളങ്ങിയില്ലയെങ്കിലും നേപ്പാളിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം രോഹിത് ശർമ്മ കാഴ്ച്ചവെച്ചിരുന്നു.