Skip to content

അതാരും പറഞ്ഞില്ല !! ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് പരായതിയുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് തോറ്റ് അഫ്ഗാനിസ്ഥാൻ പുറത്തായത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സാങ്കേതികമായി യോഗ്യത നേടാൻ നിരവധി സാധ്യതകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും അറിയാതെ പോയതാണ് അഫ്ഗാനിസ്ഥാൻ്റെ പുറത്താകലിലേക്ക് വഴിവെച്ചത്.

292 റൺസിൻ്റെ വിജയലക്ഷ്യം 37.1 ഓവറിൽ മറികടക്കണമെന്നായിരുന്നു അഫ്ഗാൻ താരങ്ങളും അവരുടെ സപ്പോർട്ട് സ്റ്റാഫും കരുതിയത്. എന്നാൾ 38.1 ഓവർ മത്സരം നീട്ടികൊണ്ടുപോയി 297 റൺസ് നേടിയാൽ പോലും അഫ്ഗാനിസ്ഥാന് ശ്രീലങ്കയെ മറികടന്ന് സൂപ്പർ ഫോറിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇതിനെ കുറിച്ചൊന്നും തങ്ങളോട് ആരും പറഞ്ഞില്ല എന്നായിരുന്നു ഹെഡ് കോച്ച് ജോനാതൻ ട്രോട്ടിൻ്റെ മറുപടി.

ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തമായ ആശയവിനിമയം ഉണ്ടാക്കാത്തതിൽ എഷ്യൻ ക്രിക്കറ്റ് കൗൺസിലിന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

വിജയലക്ഷ്യം 37.1 ഓവറിൽ മറികടന്നില്ല എന്ന് മാത്രമല്ല മത്സരത്തിൽ തോൽവിയും അഫ്ഗാനിസ്ഥാൻ ഏറ്റുവാങ്ങി. ഇതിന് പിന്നാലെ വലിയ വിമർശനം സപ്പോർട്ട് സ്റ്റാഫുകൾക്കെതിരെ ഉയർന്നിരുന്നു. എന്നാൽ ടീമിൻ്റെ പോരാട്ടവീര്യം ഐസിസി ഏകദിന ലോകകപ്പ് വരാനിരിക്കെ വലിയ പ്രതീക്ഷയാണ് അഫ്ഗാൻ ആരാധകർക്ക് നൽകുന്നത്. മൊഹമ്മദ് നബി, റാഷിദ് ഖാൻ എന്നീ സീനിയർ താരങ്ങളുടെ പ്രകടനം തന്നെയാകും അഫ്ഗാന് നിർണായകമാവുക.