Skip to content

ഓസ്ട്രേലിയക്കെതിരെ ക്യാപ്റ്റൻ ബാവുമയുടെ ഒറ്റയാൾ പോരാട്ട !! താരം കുറിച്ചത് തകർപ്പൻ സെഞ്ചുറി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. മറ്റുള്ളവർ ഓസ്ട്രേലിയൻ ബൗളർമാർക്ക് മുൻപിൽ തകർന്നപ്പോൾ ഒറ്റയാൾ പോരാട്ടത്തിലൂടെ താരം ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു.

ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 49 ഓവറിൽ 222 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. ടീമിനായി പകുതിയികധികം റൺസും പിറന്നത് ക്യാപ്റ്റൻ ബാവുമയുടെ ബാറ്റിൽ നിന്നായിരുന്നു. 142 പന്തിൽ 14 ഫോറും ഒരു സിക്സും ഉൾപ്പടെ 114 റൺസ് നേടിയാണ് ബാവുമ പുറത്തായത്.

40 പന്തിൽ 32 റൺസ് നേടിയ മാർക്കോ യാൻസനാണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറർ. ബാവുമയെ കൂടാതെ നാല് താരങ്ങൾ മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്.

ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് 10 ഓവറിൽ 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മാർക്കസ് സ്റ്റോയിനിസ് 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങിൽ തകർച്ചയോടെയാണ് ഓസ്ട്രേലിയയും തുടങ്ങിയിരിക്കുന്നത്. പത്തോവറിനുള്ളിൽ 69 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റും ഓസീസിന് നഷ്ടമായി.