Skip to content

സ്നേഹത്തിൻ്റെ സന്ദേശമാണ് നൽകേണ്ടത് ! ഗംഭീറിനെ തിരുത്തി ഷാഹിദ് അഫ്രീദി

ഇന്ത്യ – പാക് താരങ്ങൾ ഓൺ ഫീൽഡിൽ സൗഹൃദം പങ്കിടരുതെന്ന മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിൻ്റെ അഭിപ്രായത്തിന് മറുപടിയുമായി മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കളിക്കളത്തിൽ അഫ്രഷനാണ് കാണിക്കേണ്ടതെന്നും സൗഹൃദം കളിക്കളത്തിന് വെളിയിൽ മതിയെന്നുമായിരുന്നു ഗംഭീറിൻ്റെ അഭിപ്രായം.

മുൻപത്തെ പോലെ ഇന്ത്യ പാക് മത്സരങ്ങളിൽ താരങ്ങൾ തമ്മിൽ വാക്കേറ്റമോ മറ്റോ അടുത്ത കാലത്തായി ഉണ്ടാവുന്നില്ല. എന്നാൽ ഇതൊന്നും ആവേശത്തിൽ കുറവുണ്ടാക്കിയിട്ടില്ല. ഇന്ത്യ പാക് പോരാട്ടത്തിലെ ഏറ്റവും ആവേശകരമായ മത്സരമാണ് കഴിഞ്ഞ ടി20 ലോകകപ്പിൽ മെൽബണിൽ അരങ്ങേറിയത്.

ഗംഭീറിൻ്റെ അഭിപ്രായത്തോടെ യോജിക്കാതിരുന്ന അഫ്രീദി കളിക്കാർ റോൾ മോഡൽസ് കൂടിയാണെന്നും സ്നേഹത്തൻ്റെയും ബഹുമാനത്തിൻ്റെയും സന്ദേശമാണ് കളിക്കാർ ലോകമെമ്പാടുമുള്ള ആരാധകർക്ക് നൽകേണ്ടതെന്നും തീർച്ചയായും കളിക്കളത്തിൽ അഗ്രഷൻ കാണിക്കാമെന്നും എന്നാൽ കളിക്കളത്തിന് പുറത്തും ജീവിതമുണ്ടെന്ന് നാം മനസ്സിലാക്കണമെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.

ഏഷ്യ കപ്പിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചത് ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചിരുന്നു. ഈ ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോറിൽ വീണ്ടും ഏറ്റുമുട്ടും ഈ മത്സരത്തിലും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്.