Skip to content

ആരാധകർക്ക് ആവേശം !! 8 വർഷത്തിന് സൂപ്പർതാരം തിരികെ ഐ പി എല്ലിലേക്ക്

നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ഐ പി എല്ലിലേക്ക് തിരിച്ചുവരുവാനൊരുങ്ങി ഓസ്ട്രേലിയൻ സ്റ്റാർ പേസർ. ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ താരമായിരുന്ന സ്റ്റാർക്ക് 2015 ലാണ് അവസാനമായി ഐ പി എല്ലിൽ കളിച്ചത്.

അതിന് ശേഷം പിന്നീട് ലേലത്തിൽ പങ്കെടുത്ത താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് ആ സീസണിൽ സ്റ്റാർക്കിന് കളിക്കുവാൻ സാധിച്ചില്ല. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാലും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തിരക്കേറിയ ഷെഡ്യൂളും മൂലം താരം ലേലത്തിൽ പങ്കെടുത്തിരുന്നില്ല.

എന്നാൽ അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഐ പി എല്ലിലേക്കുള്ള തിരിച്ചുവരവ് തയ്യാറെടുപ്പിന് ഗുണകരമാകുമെന്നതിനാലാണ് സ്റ്റാർക്ക് ഈ തീരുമാനത്തിൽ എത്തിയത്. കൂടാത അടുത്ത വർഷം അത്ര തിരക്കേറിയ ഷെഡ്യൂൾ അല്ല ഓസ്ട്രേലിയയുടേത്. ടി20 ലോകകപ്പ് മാത്രമാണ് അടുത്ത വർഷം നടക്കുന്ന ഒരേയൊരു മേജർ ടൂർണമെൻ്റ്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം സ്റ്റാർക്ക് കാഴ്ച്ചവെച്ചിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിച്ചിട്ടും ഒരു സീസണിൽ ഒരു സിക്സ് പോലും സ്റ്റാർക്ക് വഴങ്ങിയിരുന്നില്ല. ഇക്കുറി ലേലത്തിനായി എത്തുമ്പോൾ പതിവ് പോലെ ടീമുകൾ താരത്തിനെ ടീമിലെത്തിക്കാൻ പോക്കറ്റ് കാലിയേക്കേണ്ടിവരും.