Skip to content

അതുകൊണ്ടാണ് ഇഷാൻ അകത്തും സഞ്ജു പുറത്തുമായത് !! പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. സഞ്ജു സാംസണെ ഒഴിവാക്കിയത് തന്നെയായിരുന്നു ഇക്കാര്യത്തിൽ ആരാധകരുടെ ചർച്ചാ വിഷയം.

കെ എൽ രാഹുൽ ഇഷാൻ കിഷൻ എന്നിവരെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി ടീമിൽ ഉൾപെടുത്തിയത്. എന്നാൽ ലോകകപ്പ് ടീമിൽ ഇടം നേടുന്നതിൽ സഞ്ജുവും ഇഷാൻ കിഷനും യാതൊരു മത്സരവും ഉണ്ടായിരുന്നില്ലെന്ന് രവിചന്ദ്രൻ അശ്വിൻ തുറന്നുപറഞ്ഞു. ഇഷാൻ കിഷനായിരിക്കും ബാക്കപ്പ് വിക്കറ്റ് കീപ്പറെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നുവെന്നും സഞ്ജുവിനേക്കാൾ കൂടുതൽ റോളുകൾ ചെയ്യുവാൻ ഇഷാൻ കിഷന് സാധിക്കുമെന്നും അശ്വിൻ പറഞ്ഞു.

ഇഷാൻ കിഷൻ ടൂ ഇൻ വൺ പ്ലേയറാണെന്നും ബാക്കപ്പ് വിക്കറ്റ് കീപ്പർ എന്നതിനൊപ്പം ബാക്കപ്പ് ഓപ്പണറായും ഇന്ത്യ പരിഗണിക്കുന്നത് ഇഷാൻ കിഷനെയാണെന്നും ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയായി പാകിസ്ഥാനെതിരെ മധ്യനിരയിൽ ക്രീസിലെത്തി അതിഗംഭീര പ്രകടനം ഇഷാൻ കാഴ്ച്ചവെച്ചുവെന്നും ഒരു ഇടം കയ്യൻ ബാറ്റ്സ്മാൻ എന്ന നിലയിൽ താരത്തിൻ്റെ സാന്നിധ്യം മധ്യനിരയിൽ അടക്കം ഇന്ത്യയ്ക്ക് നിർണ്ണായകമാകുമെന്നും രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

ഒക്ടോബർ അഞ്ചിന് ചെന്നൈ ചേപ്പോക്ക് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഏഷ്യ കപ്പ് ടീമിൽ നിന്നും തിലക് വർമ്മ, പ്രസീദ് കൃഷ്ണ എന്നിവരെ ഒഴിവാക്കികൊണ്ടാണ് ഇന്ത്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.