Skip to content

ന്യൂസിലൻഡിന് ആശ്വാസം !! സൂപ്പർതാരം ലോകകപ്പിൽ കളിക്കും !!

ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ ന്യൂസിലൻഡ് ടീമിന് ആശ്വാസവാർത്ത. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ കെയ്ൻ വില്യംസൺ ലോകകപ്പിൽ കളിക്കുമെന്ന് ടീമിൻ്റെ ഹെഡ് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കി.

നിലവിൽ പരിക്കിൽ നിന്നും മുക്തനായികൊണ്ടിരിക്കുകയാണ് കെയ്ൻ വില്യംസൺ. ലോകകപ്പിന് മുൻപേ തന്നെ ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് സാധിക്കുമെന്നും ഹെഡ് കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സെപ്റ്റംബർ പതിനൊന്നിനായിരിക്കും ലോകകപ്പ് ടീമിനെ ന്യൂസിലൻഡ് പ്രഖ്യാപിക്കുക.

ഇക്കഴിഞ്ഞ ഐ പി എൽ സീസണിലെ ഉദ്ഘാടന മത്സരത്തിനിടെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ താരമായ കെയ്ൻ വില്യംസണ് ഫീൽഡിങിനിടെ പരിക്ക് പറ്റിയത്. തുടർന്ന് കഴിഞ്ഞ അഞ്ച് മാസം കളിക്കളത്തിൽ നിന്നും താരത്തിന് വിട്ടുനിൽക്കേണ്ടിവന്നു. എന്നാലിപ്പോൾ നെറ്റ്സിൽ താരം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ ഏകദിന പരമ്പരയോടെയാണ് ന്യൂസിലൻഡിൻ്റെ ലോകകപ്പ് തയ്യാറെടുപ്പ് ആരംഭിക്കുക. അതിന് ശേഷം ഈ മാസം അവസാനത്തോടെ ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ന്യൂസിലൻഡ് കളിക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ലോക്കി ഫെർഗൂസനാണ് ന്യൂസിലൻഡിനെ നയിക്കുന്നത്.