Skip to content

ജഡേജ പ്രധാനപെട്ട താരം ! പക്ഷേ അവനുമായി താരതമ്യം ചെയ്യാനാകില്ല : മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ രവീന്ദ്ര ജഡേജ ഇന്ത്യയുടെ പ്രധാനപെട്ട താരങ്ങളിൽ ഒരാളാണെങ്കിലും ജഡേജയെ യുവരാജ് സിങുമായി താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. 2011 ഏകദിന ലോകകപ്പിൽ യുവരാജ് നിറവേറ്റിയ ജോലി ചെയ്യുവാൻ ജഡേജയ്ക്കാകില്ലെന്നും ഇന്ത്യൻ ടീമിൽ ജഡേജയുടെ ഉത്തരവാദിത്വം മറ്റൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിനെതിരായ മത്സരത്തിൽ അടക്കം മൂന്ന് വിക്കറ്റ് നേടികൊണ്ട് മികച്ച പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ഈ ലോകകപ്പിലും ഇന്ത്യൻ ടീമിലെ പ്രധാനപെട്ട താരം കൂടിയാണ് ജഡേജ.

” ജഡേജ ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും കളിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹമില്ലാതെ ഇന്ത്യയ്ക്ക് മുൻപോട്ട് പോകുവാൻ കഴിയില്ല. അക്ഷർ പട്ടേൽ ഉണ്ടെങ്കിൽ കൂടിയും ജഡേജയാകും ഇന്ത്യയുടെ ആദ്യ ചോയ്സ്. പിച്ച് അനുകൂലമാണെങ്കിൽ പത്തോവറും അവൻ എറിയുകയും ചെയ്യും. ”

” പക്ഷേ 2011 ലോകകപ്പിലെ യുവരാജ് സിങുമായി ജഡേജയെ താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം യുവരാജ് സിങ് ബാറ്റിങ് ഓൾ റൗണ്ടറായിരുന്നു, ജഡേജയെ ഒരു ബൗളിങ് ഓൾ റൗണ്ടറായാണ് ഞാൻ കാണുന്നത്. പക്ഷേ അവൻ്റെ വൈറ്റ് ബോൾ കരിയർ കഴിഞ്ഞ ഏതാനും വർഷം കൊണ്ട് വളരെയധികം മാറിയിട്ടുണ്ട്. “

” അവൻ മികച്ച ടെസ്റ്റ് ബൗളറായിരുന്നു. കരിയറിൻ്റെ തുടക്കത്തിൽ ഏകദിനത്തിൽ പത്തോവർ അവൻ പൂർത്തിയാക്കിയിരുന്നില്ല. എന്നാലിപ്പോൾ അത് മാറി. അവൻ എത്രത്തോളം മികച്ച ബൗളറാണെന്നതിന് ഉദാഹരണം ആണിത്. ഇപ്പോൾ ഒരു മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററായി അവൻ മാറി, മൂന്ന് വർഷം മുൻപ് അങ്ങനെയായിരുന്നില്ല. ” സഞ്ജയ് മഞ്ചരേക്കാർ പറ