Skip to content

സഞ്ജു പുറത്തുതന്നെ !! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ്മ നയിക്കുന്ന പതിനേഴംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഷ്യ കപ്പ് ടീമിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ലോകകപ്പ് ടീമിൽ വരുത്തിയിട്ടില്ല. പതിനേഴംഗ ഏഷ്യ കപ്പ് ടീമിൽ നിന്നും രണ്ട് താരങ്ങളെ ഇന്ത്യ ഒഴിവാക്കി. തിലക് വർമ്മ, പ്രസീദ് കൃഷ്ണ എന്നിവരെയാണ് ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്.

ഏഷ്യ കപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട സഞ്ജു സാംസണ് പ്രതീക്ഷിച്ച പോലെ ഏകദിന ലോകകപ്പ് ടീമിലും ഇടം നേടുവാൻ സാധിച്ചില്ല. മറുഭാഗത്ത് ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്ന കെ എൽ രാഹുൽ ലോകകപ്പ് ടീമിൽ സ്ഥാനം നിലനിർത്തി.

ഈ മാസം 28 വരെ ടീമിൽ മാറ്റങ്ങൾ വരുത്താൻ ടീമുകൾക്ക് സാധിക്കും. എന്നാൽ അതിന് ശേഷം മാറ്റങ്ങൾ വരുത്തുവാൻ ഐസിസിയുടെ അനുമതി ആവശ്യമാണ്. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം :

രോഹിത് ശർമ്മ (c), ഹാർദിക് പാണ്ഡ്യ (വിസി), വിരാട് കോലി, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ (wk), ഇഷാൻ കിഷൻ (wk), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് , രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ