Skip to content

വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഈ ദിവസം ! ആവേശത്തിൽ ആരാധകരിൽ

ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചത് വലിയ നിരാശയാണ് ആരാധകർക്ക് നൽകിയത്. എന്നാൽ വീണ്ടും ആരാധകരിൽ ആവേശം നിറയ്ക്കാൻ ഏറ്റുമുട്ടുവാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും.

നേപ്പാളിനെ തകർത്തുകൊണ്ട് ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചതോടെയാണ് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുവാൻ ഒരുങ്ങുന്നത്. സെപ്റ്റംബർ 10 ഞായറാഴ്ച്ചയാണ് മത്സരം നടക്കുന്നത്.

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ മഴഭീഷണി നിലനിൽക്കുന്നതിനാൽ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റിയേക്കും. കൊളംബോയിൽ നിന്നും മത്സരങ്ങൾ ഹമ്പൻടോട്ടയിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ ഫോറിനൊപ്പം ഫൈനലും ഈ വേദിയിലേക്ക് മാറ്റിയേക്കും.

ഹമ്പൻടോട്ടയിൽ ചെറിയ തോതിൽ മാത്രമാണ് ഈ മാസങ്ങളിൽ മഴ ലഭിക്കുക. എന്നാൽ വനത്തിനോട് ചേർന്നുള്ള ചെറിയ പട്ടണത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫൈവ് സ്റ്റാർ ഹോട്ടൽ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ കുറവാണ്. ഇതുകൊണ്ട് തന്നെയാണ് ആദ്യം മുതൽ ഈ വേദി ഒഴിച്ചുനിർത്തപെട്ടത്. എന്നാൽ ഏഷ്യ കപ്പിന് മുൻപ് നടന്ന പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുളള ഏകദിന പരമ്പര നടന്നത് ഈ വേദിയിൽ വെച്ചായിരുന്നു. .