Skip to content

ഗംഭീറിനെതിരെ പ്രചരിച്ചത് ഫേക്ക് വീഡിയോ !! പിന്നിൽ പ്രവർത്തിച്ചത് പാക് ആരാധകർ

ഇന്ത്യ നേപ്പാൾ മത്സരത്തിനിടെ പുറത്തുവന്ന മുൻ ഇന്ത്യൻ ഗൗതം ഗംഭീറിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നാകെ വൈറലായിരുന്നു. വലിയ വിമർശനം ഗംഭീർ ഇതിന് പിന്നാലെ ഏറ്റുവാങ്ങുകയും ചെയ്തു. ഇപ്പോഴിതാ ഈ വീഡിയോ ഫേക്കാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ.

മൽസരത്തിനിടെ കോഹ്ലി കോഹ്ലിയെന്ന് കാണികൾ ആർത്തുവിളിക്കുന്നതിനിടെ ആരാധകർക്ക് നേരെ ഗംഭീർ നടുവിരൽ ഉയർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇന്ത്യ നേപ്പാൾ മത്സരത്തിനിടെയാണ് ഈ വീഡിയോ പുറത്തുവന്നതെന്നതിനാൽ യാതൊരു സംശയവും കൂടാതെ ആരാധകർ ഗംഭീറിനെ ക്രൂശിക്കുകയും ചെയ്തു.

എന്നാൽ ഈ വീഡിയോ ഇന്ത്യ പാക് മത്സരത്തിൽ നിന്നുള്ളതായിരുന്നുവെന്ന് പിന്നീട് ആരാധകർക്ക് ബോധ്യപെടുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ കറുപ്പ് നിറത്തിലുള്ള ഷർട്ടായിരുന്നു ഗംഭീർ ധരിച്ചത്. ഇന്ത്യ പാക് മത്സരത്തിൽ വീഡിയോയിൽ ഉള്ളതുപോലെ വൈറ്റ് ഷർട്ടും. തീർന്നില്ല വീഡിയോയിലെ കോഹ്ലി കോഹ്ലിയെന്ന ആരാധകരുടെ ശബ്ദം ഐ പി എല്ലിനിടെ വൈറലായ മറ്റൊരു വീഡിയോയിൽ നിന്നുള്ളതാണ്.

ഇപ്പോൾ വൈറലായ ഈ വീഡിയോ പാകിസ്ഥാൻ ആരാധകൻ്റെ അക്കൗണ്ടിൽ നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഗംഭീർ വിശദീകരണം നൽകിയത് പോലെ ഇന്ത്യയ്ക്കെതിരെ കാശ്മീർ വിഷയം അടക്കം ഉൾപ്പെടുത്തി മുദ്രാവാക്യം മുഴക്കിയപ്പോളുള്ള ഗംഭീറിൻ്റെ പ്രതികരണം വീഡിയോയിൽ പകർത്തുകയും മൂന്ന് ദിവസങ്ങൾക്ക് ശേഷം മറ്റൊരു ഓഡിയോ ചേർത്തുകൊണ്ട് ദുഷ്ട ലാക്കോടെ തന്നെ പുറത്തുവിടുകയും ചെയ്തിരിക്കുകയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഇതിന് മുൻപും കോഹ്ലി ആരാധകർ ഗംഭീറിനെതിരെ പ്രതിഷേധിച്ചപ്പോഴും മോശമായ പ്രതികരണം താരത്തിൽ നിന്നും ഉണ്ടായിട്ടില്ല. ഇന്ത്യൻ ആരാധകർക്കെതിരെയാണ് നടുവിരൽ ഉയർത്തിയതെങ്കിൽ അത് അന്നേരം തന്നെ പുറത്തുവരികയും ചെയ്യുമായിരുന്നു.

വീഡിയോ –

https://twitter.com/Ayushk_x/status/1698740844193624124?t=WZ3VJZQtTf8PX5TnwHuYCg&s=19