Skip to content

സത്യാവസ്ഥ അതല്ല !! വിവാദ വീഡിയോയിൽ വിശദീകരണവുമായി ഗംഭീർ

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്ന തൻ്റെ വിവാദ വീഡിയോക്ക് വിശദീകരണവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരത്തിനിടെ ആരാധകർക്ക് ഗംഭീറിനെ ലക്ഷ്യമാക്കി കോഹ്ലിയുടെ പേര് ആർത്തുവിളിക്കുകയും ഇതിന് പിന്നാലെ കാണികൾക്ക് നേരെ താരം നടുവിരൽ ഉയർത്തികാണിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇതിന് പിന്നാലെ ഗംഭീറിനെ വിമർശിച്ചുകൊണ്ട് പലരും രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ വീഡിയോയിൽ കണ്ടതൊന്നുമല്ല സത്യമെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീർ.

കോഹ്ലിയുടെ പേര് വിളിക്കുകയായിരുന്നില്ല മറിച്ച് ഇന്ത്യയ്ക്കെതിരായ മുദ്രാവാക്യമാണ് കാണികളിൽ നിന്നും ഉണ്ടായതെന്നാണ് ഗംഭീറിൻ്റെ വാദം. തൻ്റെ രാജ്യത്തിനെതിരായ മുദ്രാവാക്യങ്ങൾ കേട്ടതുകൊണ്ടാണ് താൻ അത്തരത്തിൽ പ്രതികരിച്ചതെന്നും ഒരു ഇന്ത്യയ്ക്കാരൻ എന്ന നിലയിൽ തനിക്കത് കേട്ടുനിക്കുവാൻ ആകില്ലെന്നും ഇനിയും അതാവർത്തിച്ചാൽ തൻ്റെ പ്രതികരണം ഇതുതന്നെയാകുമെന്നും ഗംഭീർ തുറന്നുപറഞ്ഞു.

ഇന്ത്യ – പാകിസ്ഥാൻ ആരാധകർ രാഷ്ട്രീയം കളിക്കളത്തിൽ നിന്നും മാറ്റിവെയ്ക്കണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശരിയായ വസ്തുതയല്ലെന്നും ഗംഭീർ പറഞ്ഞു.

വീഡിയോ –