Skip to content

തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനൊപ്പമെത്തി രവീന്ദ്ര ജഡേജ

മികച്ച പ്രകടനമാണ് നേപ്പാളിനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മികച്ച തുടക്കം നേടി മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന നേപ്പാളിനെ തുടർച്ചയായ ഓവറുകളിൽ വിക്കറ്റ് നേടികൊണ്ട് രവീന്ദ്ര ജഡേജയാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. മത്സരത്തിലെ മികച്ച ബൗളിംഗ് പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനൊപ്പം ജഡേജയെത്തി.

മത്സരത്തിൽ 48.2 ഓവറിൽ 230 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നേപ്പാളിന് നഷ്ടപെട്ടിരുന്നു. സിറാജ് 61 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ 10 ഓവറിൽ 40 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടത്തിൽ ഇർഫാൻ പത്താനൊപ്പം ജഡേജയെത്തി. ഏകദിന ഫോർമാറ്റിൽ നടന്നിട്ടുള്ള ഏഷ്യ കപ്പിൽ ഇതുവരെ 15 ഇന്നിംഗ്സുകളിൽ നിന്നും 22 വിക്കറ്റ് താരം നേടിയിട്ടുണ്ട്. 12 ഇന്നിങ്സിൽ നിന്നുമാണ് ഇർഫാൻ പത്താൻ 22 വിക്കറ്റ് നേടിയിട്ടുള്ളത്.

15 ഇന്നിംഗ്സിൽ 17 വിക്കറ്റ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 7 ഇന്നിങ്സിൽ 15 വിക്കറ്റ് നേടിയിട്ടുള്ള കപിൽ ദേവാണ് മൂന്നാം സ്ഥാനത്ത്.