Skip to content

സിക്സ് പറത്തി നേപ്പാൾ ഓപ്പണർ !! കലിപ്പായി മൊഹമ്മദ് സിറാജ് : വീഡിയോ കാണാം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരെ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങി മികച്ച തുടക്കം സ്വന്തമാക്കിയിരിക്കുകയാണ് നേപ്പാൾ. ഇന്ത്യൻ ഫീൽഡർമാർ മത്സരിച്ച് ക്യാച്ചുകൾ വിട്ടപ്പോൾ ഓപ്പണിങ് കൂട്ടുകെട്ടിൽ 65 റൺസ് നേപ്പാൾ നേടി. ഒടുവിൽ ഷാർദുൽ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേയ്ക്ക് ത്രൂ നൽകിയത്. മത്സരത്തിനിടെ നേപ്പാൾ ഓപ്പണറോട് ഇന്ത്യൻ പേസർ സിറാജ് കാണിച്ച അഗ്രഷൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

25 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പടെ 38 റൺസ് നേടിയാണ് കുശാൽ ബുർടെൽ പുറത്തായത്. സിറാജിനെതിരെ ആറാം ഓവറിൽ ഫോറും പിന്നാലെ സിക്സും താരം പറത്തിയിരുന്നു. തൊട്ടടുത്ത പന്തിൽ പുൾ ചെയ്യാനുള്ള താരത്തിൻ്റെ ശ്രമം പരാജയപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിൻ്റെ തുറിച്ച് നോക്കികൊണ്ട് തൻ്റെ അഗ്രഷൻ സിറാജ് പ്രകടിപ്പിച്ചത്.

മത്സരത്തിൽ ഒരേയൊരു മാറ്റത്തോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്. തൻ്റെ കുഞ്ഞിൻ്റെ ജനനത്തെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ച ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മൊഹമ്മദ് ഷാമിയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി.

വീഡിയോ :