Skip to content

നേപ്പാളിനെതിരെ കളിക്കില്ല !! ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ച് സൂപ്പർതാരം

ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുംറ കളിക്കില്ല. ശ്രീലങ്കയിൽ നിന്നും താരം മുംബൈയിലേക്ക് തിരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ മൊഹമ്മദ് ഷാമി താരത്തിന് പകരക്കാരനായി പ്ലേയിങ് ഇലവനിൽ തിരിച്ചെത്തും.

പരിക്ക് മൂലമല്ല ജസ്പ്രീത് ബുംറ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ചില വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് താരം മത്സരം ഒഴിവാക്കികൊണ്ട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. പാകിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ പന്തെറിയാനുള്ള അവസരം ബുംറ അടക്കമുള്ള ഇന്ത്യൻ ബൗളിംഗ് നിരക്ക് ലഭിച്ചില്ല.

മൊഹമ്മദ് ഷാമിയ്ക്കൊപ്പം മറ്റൊരു പേസറായ പ്രസീദ് കൃഷ്ണയും നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കായി കളിച്ചേക്കും.

നാളെ നടക്കുന്ന നേപ്പാളിനെതിരായ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സൂപ്പർ ഫോറിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. നേപ്പാളിനെതിരെ അനായാസ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീമുള്ളത്.

നേരത്തെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 238 റൺസിൻ്റെ വമ്പൻ പരാജയം നേപ്പാൾ ഏറ്റുവാങ്ങിയിരുന്നു. ഏകദിന റാങ്കിങിൽ പതിനഞ്ചാം സ്ഥാനത്താണ് നേപ്പാൾ ഉള്ളത്.