Skip to content

ഇന്ത്യയ്ക്കെതിരെ ഒന്നും തെളിയിക്കേണ്ട ആവശ്യം ബാബർ അസമിനില്ല : പാക് ക്യാപ്റ്റനെ പ്രശംസിച്ച് ബാബർ അസം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ തൻ്റെ കഴിവ് തെളിയിക്കേണ്ട ആവശ്യം പാക് ക്യാപ്റ്റൻ കൂടിയായ ബാബർ അസമിന് ഇല്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇതുവരെയുള്ള പ്രകടനത്തിൽ പാക് ക്യാപ്റ്റനെ ഗംഭീർ പ്രശംസിച്ചത്.

തെളിയിക്കേണ്ടതെല്ലാം ഏകദിനത്തിൽ കളിച്ച 104 മത്സരങ്ങളിൽ നിന്നും 19 സെഞ്ചുറി നേടികൊണ്ട് ബാബർ അസം തെളിയിച്ചുകഴിഞ്ഞുവെന്നും അതുകൊണ്ട് ഇന്ത്യയ്ക്കെതിരായ മത്സരത്തിലൂടെ സന്ദേശം നൽകേണ്ട ആവശ്യം ബാബർ അസമിന് ഇല്ലെന്ന് ഗംഭീർ പറഞ്ഞു.

” യാതൊന്നും തെളിയിക്കേണ്ട ആവശ്യം ബാബർ അസമിനില്ല. ഏകദിനത്തിൽ കളിച്ച 104 മത്സരങ്ങളിലൂടെ തന്നെ അവൻ എല്ലാവർക്കും സന്ദേശം നൽകികഴിഞ്ഞു. 104 മത്സരങ്ങളിൽ നിന്നും 19 സെഞ്ചുറി നേടിയിട്ടുണ്ടെങ്കിൽ അവൻ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലെയും ഏറ്റവും മികച്ച രണ്ടോ മൂന്നോ താരങ്ങളിൽ ഒരാളാണ്. അതുകൊണ്ട് തന്നെ യാതൊരു സന്ദേശവും ഇന്ത്യയ്ക്കെതിരെ അവൻ നൽകേണ്ടതില്ല. ” ഗൗതം ഗംഭീർ പറഞ്ഞു.

എന്നാൽ ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ് എന്നിവർ അടങ്ങുന്ന ഇന്ത്യൻ പേസ് നിരയെ നേരിടുകയെന്നത് ബാബർ അസമിന് ഒരു പരീക്ഷണം തന്നെയായിരിക്കുമെന്നും അതൊരു നല്ല പോരാട്ടം തന്നെയായിരിക്കുമെന്നും ഗൗതം ഗംഭീർ പറഞ്ഞു.