Skip to content

അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

ഏഷ്യ കപ്പിലും ലോകകപ്പിലും അടക്കം ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ തങ്ങൾ ഏറ്റവും കൂടുതൽ പദ്ധതികൾ തയ്യാറാക്കേണ്ടത് വിരാട് കോഹ്ലിയ്ക്കെതിരെ തന്നെയാണെന്ന് പാകിസ്ഥാൻ സ്റ്റാർ ഓൾ റൗണ്ടർ ഷദാബ് ഖാൻ.

ഏകദിനത്തിലും ടി20 ക്രിക്കറ്റിലും അടക്കം പാകിസ്ഥാനെതിരെ ഏറ്റവും മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ച്ചവെച്ചിട്ടുള്ളത്. അവസാനമായി ഐസിസി ടി20 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതും കോഹ്ലിയുടെ ഗംഭീര പ്രകടനം തന്നെയായിരുന്നു.

” കോഹ്ലി ലോകോത്തര താരമാണ് ! അദ്ദേഹത്തിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഒരുപാട് പദ്ധതികൾ തയ്യാറാക്കണം. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൈൻഡ് ഗെയിമിനും പ്രാധാന്യമുണ്ട്. കഴിവുള്ളത് കൊണ്ട് തന്നെയാണ് ഈ തലത്തിൽ എല്ലാവരും എത്തുന്നത്. പക്ഷേ എതിർ താരത്തിൻ്റെ മനസ്സ് വായിച്ചെടുക്കാൻ ഒരു നല്ല കളിക്കാരന് സാധിക്കണം. അതും സാഹചര്യത്തെ ആശ്രയിച്ചായിരിക്കണം. “

” അവിടെയാണ് വിരാട് കോഹ്ലി മറ്റൊരു തലത്തിലുള്ള ബാറ്റ്സ്മാനാകുന്നത്. അദ്ദേഹം ഞങ്ങൾക്കെതിരെ നടത്തിയ പ്രകടനങ്ങൾ !! അവസാനമായി ലോകകപ്പിലെ ആ മത്സരം നോക്കൂ. ഞങ്ങളുടെ ബൗളിംഗ് നിരയ്ക്കെതിരെ ആ ഒരു അവസരത്തിൽ ലോകത്തിലെ മറ്റൊരു ബാറ്റ്സ്മാനും അത് ചെയ്യുവാൻ സാധിക്കില്ല. ഏതൊരു സാഹചര്യത്തിലും ഏതൊരു സമയത്തും അത് തുടരാൻ അവന് സാധിക്കും. ” ഷദാബ് ഖാൻ കൂട്ടിച്ചേർത്തു.