Skip to content

ആവറേജ് കുറഞ്ഞാലും എൻ്റെ സ്ട്രൈക്ക് റേറ്റ് കൂടിയിട്ടുണ്ട് ! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓപ്പണറായത് മുതൽ ഗംഭീര പ്രകടനമാണ് രോഹിത് ശർമ്മ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചിരുന്നത്. ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും വമ്പൻ സ്കോറുകൾ ഹിറ്റ്മാൻ നേടിയിരുന്നു. എന്നാലിപ്പോൾ പഴയതുപോലെ വമ്പൻ സ്കോറുക കണ്ടെത്താൻ പാടുപെടുകയാണ് രോഹിത് ശർമ്മ. ഇപ്പോഴിതാ കഴിഞ്ഞ കാലയളവിലെ തൻ്റെ മോശം നമ്പറുകൾക്ക് പിന്നിലെ കാരണം എന്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ.

താൻ തുടക്കത്തിൽ തന്നെ റിസ്ക് എടുത്ത് കളിക്കുവാൻ തുടങ്ങിയതോടെയാണ് തൻ്റെ നമ്പറുകൾ മോശമായതെന്നാണ് രോഹിത് ശർമ്മ നൽകുന്ന വിശദീകരണം.

ഏകദിന ക്രിക്കറ്റിൽ തൻ്റെ സ്ട്രൈക്ക് റേറ്റ് കൂടിയെന്നും അതുകൊണ്ടാണ് ആവറേജ് അൽപ്പം കുറഞ്ഞതെന്നും ഇത് തന്നെയാണ് ടീമിൻ്റെ ബാറ്റിങ് കോച്ചും പറയുന്നതെന്നും ഇപ്പോൾ റിസ്ക് എടുത്ത് കളിക്കുന്നത് കൊണ്ടാണ് വലിയ സ്കോറുകൾ നേടുവാൻ സാധിക്കാത്തതെന്ന് കോച്ചും പറഞ്ഞിരുന്നുവെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ മൂന്ന് ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ. 2013, 2014, 2017 വർശങ്ങളിലാണ് താരം ഡബിൾ സെഞ്ചുറി നേടിയിരുന്നത്.

” എൻ്റെ കരിയർ സ്ട്രൈക്ക് റേറ്റ് 90 ന് അടുത്താണ്. പക്ഷേ കഴിഞ്ഞ രണ്ട് വർഷമായി എൻ്റെ സ്ട്രൈക്ക് റേറ്റ് 105-110 ആണ്. 110 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത് വലിയ ആവറേജ് നിലനിർത്തുകയെന്നത് പ്രയാസമാണ്. ” രോഹിത് ശർമ്മ പറഞ്ഞു.

ബാറ്റിംഗ് ശൈലിയിൽ ഈ മാറ്റം വരുത്തിയത് തൻ്റെ തന്നെ തീരുമാനമാണെന്നും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഇതിൽ ലഭിച്ച റിസൽട്ടിൽ സന്തോഷവാനാണെന്നും രോഹിത് ശർമ്മ പറഞ്ഞു.