Skip to content

ഏഷ്യ കപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പുതിയ റോൾ !!

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓപ്പണിങ് സ്ഥാനത്തുനിന്നും പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇഷാൻ കിഷനെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തുവാൻ വേണ്ടിയാണ് ഈ മാറ്റം ഇന്ത്യ വരുത്തുന്നത്.

ബാംഗ്ലൂരിലെ ഏഷ്യ കപ്പ് ക്യാംപിൽ ശ്രേയസ് അയ്യർക്കൊപ്പമാണ് രോഹിത് ശർമ്മ ബാറ്റിങ് പരിശീലനം നടത്തിയത്. പരിക്കിൽ നിന്നും മുക്തനായെങ്കിലും പാകിസ്ഥാനെതിരായ മത്സരത്തിൽ കെ എൽ രാഹുൽ ഇന്ത്യക്കായി കളിച്ചേക്കില്ല. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം മാറ്റങ്ങൾക്ക് ഇന്ത്യ തയ്യാറെടുക്കുന്നത്.

ശുഭ്മാൻ ഗില്ലിനൊപ്പം ഇഷാൻ കിഷനായിരിക്കും ഇന്ത്യക്കായി ഓപ്പൺ ചെയ്യുക. രോഹിത് ശർമ്മ മൂന്നാമനായും വിരാട് കോഹ്ലി നാലാമനായും ശ്രേയസ് അയ്യർ അഞ്ചാം നമ്പറിലും കളിച്ചേക്കും. ഷഹീൻ അഫ്രീദി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഇടം കയ്യൻ ബൗളർമാർക്കെതിരെ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ പരിശീലനം നടത്തിയിരുന്നു.

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം :രോഹിത് ശർമ (c), ജസ്പ്രീത് ബുംറ, വിരാട് കോലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, അക്‌സർ പട്ടേൽ, സഞ്ജു സാംസൺ (സ്റ്റാൻഡ്ബൈ )