Skip to content

അവൻ വേണ്ട സഞ്ജു മതി !! ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസം

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസ താരം മാത്യൂ ഹെയ്ഡൻ. സ്റ്റാർ സ്പോർട്സിൻ്റെ പ്രത്യേക പരിപാടിയിലായിരുന്നു ലോകകപ്പ് ടീമിനെ ഹെയ്ഡൻ തിരഞ്ഞെടുത്തത്.

സഞ്ജു സാംസൺ തന്നെയാണ് മാത്യൂ ഹെയ്ഡൻ്റെ ടീമിൻ്റെ ഹൈലൈറ്റ്. മറ്റുള്ള മുൻ ഇന്ത്യൻ താരങ്ങൾ അടക്കമുള്ളവരും ഈ പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ ടീമുകളെ തിരഞ്ഞെടുത്തിരുന്നു. പക്ഷേ അവരെല്ലാം സഞ്ജു വേണ്ടെന്ന അഭിപ്രായം മുൻപോട്ട് വെച്ച് തിലക് വർമ്മയെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇവരെയെല്ലാം തള്ളി തിലക് വർമ്മ വേണ്ടെന്ന അഭിപ്രായം മുൻപോട്ട് വെച്ച ഹെയ്ഡൻ തൻ്റെ ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്തി.

ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചിട്ടുള്ളത്. എന്നാൽ ഏഷ്യ കപ്പിൽ സഞ്ജുവിനെ ബിസിസിഐ ഒഴിവാക്കിയിരുന്നു. സ്റ്റാൻഡ്ബൈ പ്ലേയറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. മറുഭാഗത്ത് ഏകദിനത്തിൽ മോശം പ്രകടനം തുടരുന്ന സൂര്യകുമാർ യാദവിനെയും ഇതുവരെ ഏകദിനം കളിക്കാത്ത തിലക് വർമ്മയെയുമാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്.

മാത്യു ഹെയ്ഡൻ തിരഞ്ഞെടുത്ത ഇന്ത്യൻ ലോകകപ്പ് ടീമിൽ :

രോഹിത് ശർമ (c), ജസ്പ്രീത് ബുംറ, വിരാട് കോലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, അക്‌സർ പട്ടേൽ.