Skip to content

ഓസ്ട്രേലിയക്ക് വീണ്ടും എട്ടിൻ്റെ പണി !! സൂപ്പർതാരത്തിന് പരിക്ക്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് വീണ്ടും കനത്ത തിരിച്ചടി. സ്റ്റീവ് സ്മിത്തിനും മിച്ചൽ സ്റ്റാർക്കിനും പുറകെ ടീമിലെ മറ്റൊരു സൂപ്പർതാരവും പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്.

ടീമിലെ സ്റ്റാർ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിനാണ് ഇപ്പോൾ പരിക്ക് പറ്റിയിരിക്കുന്നത്. സൗത്താഫ്രിക്കൻ പര്യടനത്തിൽ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. ഇതോടെ അടുത്ത ആഴ്‌ച്ചതന്നെ താരം തിരികെ ഓസ്ട്രേലിയയിലേക്ക് മടങ്ങുകയും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്യും.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മാത്യൂ വേഡിനെ മാക്സ്വെല്ലിന് പകരക്കാരനായി ഓസ്ട്രേലിയ ടി20 പരമ്പരയിൽ ഉൾപ്പെടുത്തി. കുഞ്ഞിൻ്റെ ജനനം പ്രതീക്ഷിക്കുന്നതിനാൽ ഏകദിന പരമ്പരയിൽ മാക്സ്വെൽ ഉണ്ടായിരുന്നില്ല. നേരത്തെ പരിക്ക് മൂലം സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തും പേസർ മിച്ചൽ സ്റ്റാർക്കും പരമ്പരയിൽ നിന്നും ഒഴിവാക്കപെട്ടിരുന്നു.

ഈ മാസം 30 നാണ് ഓസ്ട്രേലിയയുടെ സൗത്താഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉളളത്.