Skip to content

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരം പാകിസ്ഥാനെതിരെ കളിക്കില്ല

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയ സൂപ്പർതാരം കെ എൽ രാഹുൽ പാകിസ്ഥാനെതിരായ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കെ എൽ രാഹുൽ പൂർണമായും മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ബാറ്റിങ് ഫിറ്റ്നസ് ഉണ്ടെങ്കിലും മുഴുവൻ സമയവും വിക്കറ്റ് കീപ്പറാകാൻ താരത്തിന് സാധിക്കില്ല. ഇതുകൊണ്ടാണ് ആദ്യ മത്സരം താരത്തിന് നഷ്ടമാകുന്നത്. കെ എൽ രാഹുൽ കളിക്കുന്നില്ലയെങ്കിൽ ബാറ്റിങ് ഓർഡറിൽ അടിമുടി മാറ്റം ഇന്ത്യയ്ക്ക് വേണ്ടിവരും. ഇഷാൻ കിഷനാണ് ടീമിൻ്റെ രണ്ടാം വിക്കറ്റ് കീപ്പർ.

എന്നാൽ മധ്യനിരയിൽ കളിക്കുന്ന കെ എൽ രാഹുലിന് പകരക്കാരനാകുവാൻ ഇഷാൻ കിഷന് സാധിക്കില്ല. കളിക്കുന്നുവെങ്കിൽ ഓപ്പണറായിട്ടായിരിക്കും താരം കളിക്കുക. ഇതോടെ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കോ ശുഭ്മാൻ ഗില്ലിനോ ഓപ്പണിങിൽ നിന്നും പിന്മാറേണ്ടിവരും.

കെ എൽ രാഹുൽ കളിക്കുന്നില്ലയെങ്കിൽ അത് ഇഷാൻ കിഷന് മികച്ച അവസരമായിരിക്കും. വിൻഡീസിനെതിരെ തുടർച്ചയായ മൂന്ന് ഫിഫ്റ്റി താരം നേടി മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു.