Skip to content

ക്ഷണം സ്വീകരിച്ചു !! ബിസിസിഐ നേതൃത്വം പാകിസ്ഥാനിലേക്ക്

ഏഷ്യ കപ്പിന് മുൻപേ വിപ്ലവകരമായ തീരുമാനവുമായി ബിസിസിഐ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ക്ഷണപ്രകാരം ബിസിസിഐ നേതൃത്വം ഏഷ്യ കപ്പ് കാണുവാൻ പാകിസ്ഥാനിലേക്ക് പോകും.

റിപോർട്ടുകൾ പ്രകാരം ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി, വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല എന്നിവരായിരിക്കും ഏഷ്യ കപ്പിനായി പാകിസ്ഥാനിലേക്ക് തിരിക്കുക. സെപ്റ്റംബർ അഞ്ചിനും ആറിനും ലാഹോറിൽ നടക്കുന്ന മത്സരങ്ങൾക്കായാണ് ഇരുവരും പ്രത്യേക ക്ഷണപ്രകാരം പാകിസ്ഥാനിലേക്ക് തിരിക്കുന്നത്.

സെപ്റ്റംബർ രണ്ടിന് നടക്കുന്ന ഇന്ത്യ പാക് പോരാട്ടം കാണുവാൻ ജയ് ഷായ്‌ക്കൊപ്പം ഇരുവരും ശ്രീലങ്കയിലുണ്ടാകും. പിന്നീട് മൂവരും ഇന്ത്യയിലേക്ക് തിരിക്കും. ജയ് ഷാ ഇന്ത്യയിൽ തുടരുമ്പോൾ മറ്റു രണ്ട് പേരും വാഗാ ബോർഡർ വഴി ലാഹോറിലേക്ക് തിരിക്കും.

ഇത് കൂടാതെ റോജർ ബിന്നി, രാജീവ് ശുക്ല എന്നിവരുടെ കുടുംബാംഗങ്ങളെയും ഗവർണർ ഹൗസിൽ നടക്കുന്ന പ്രത്യേക അത്താഴവിരുന്നിനായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ക്ഷണിച്ചിട്ടുണ്ട്.