Skip to content

അയ്യരുടെ സെലക്ഷനിൽ നിർണായകമായത് ഇക്കാര്യം !!

പരിക്കിൽ നിന്നും മുക്തനായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ. കെ എൽ രാഹുൽ തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നുവെങ്കിലും ഏഷ്യ കപ്പിന് മുൻപേ ശ്രേയസ് അയ്യർ തിരിച്ചെത്തുമോയെന്നതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം പരിശീലന മത്സരത്തിൽ നടത്തിയ ഗംഭീര പ്രകടനത്തിലൂടെയാണ് താരം ഏഷ്യ കപ്പിനുള്ള ടീമിൽ ഇടം നേടിയത്.

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന പരിശീലന മത്സരത്തിൽ 199 റൺസ് ശ്രേയസ് അയ്യർ നേടിയിരുന്നു. കൂടാതെ ഫിറ്റ്നസ് തെളിയിക്കുന്നതിനായി 50 ഓവർ പൂർണമായും താരം ഫീൽഡ് ചെയ്യുകയും ചെയ്തു. ഈ പ്രകടനമാണ് സെലക്ടർമാരുടെ വിശ്വാസം നേടിയെടുക്കാൻ താരത്തെ സഹായിച്ചത്.

കഴിഞ്ഞ രണ്ട് മാസമായി ഫിറ്റ്നസ് വീണ്ടെടുക്കാൻ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് താരം തുടരുന്നത്.

ശ്രേയസ് അയ്യരുടെ വരവും ഇന്ത്യയ്ക്ക് ആശ്വാസമാണ് നൽകുന്നത്. ഏറെകാലമായി ഇന്ത്യ നേരിടുന്ന നാലാം നമ്പറിലെ പ്രശ്നങ്ങൾ ഏറെകുറെ അവസാനിപ്പിക്കാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിരുന്നു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി നാലമനായി 47.35 ശരാശരിയിൽ 805 റൺസ് ശ്രേയസ് അയ്യർ നേടിയിട്ടുണ്ട്.