Skip to content

അവനായിരിക്കും ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ ! അഫ്ഗാൻ ഓപ്പണർ പറഞ്ഞതുകേട്ടോ ?

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാൻ ഓപ്പണറും ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരവും കൂടിയായ മഹ്മദുള്ള ഗർബാസ്. നിലവിൽ രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയാണ്. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഭാഗമായിരുന്നുവെങ്കിൽ കൂടിയും ഹാർദിക്ക് പാണ്ഡ്യയെയല്ല ഭാവി ഇന്ത്യൻ നായകനായി ഗർബാസ് തിരഞ്ഞെടുത്തത്.

പരിക്കിൽ നിന്നും മുക്തനായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുവാൻ ഒരുങ്ങുന്ന ശ്രേയസ് അയ്യരെയാണ് ഭാവി ഇന്ത്യൻ ക്യാപ്റ്റനായി ഗർബാസ് തിരഞ്ഞെടുത്തത്. ഐ പി എല്ലിൽ കൊൽക്കത്തയുടെ ക്യാപ്റ്റൻ കൂടിയാണ് ശ്രേയസ് അയ്യർ.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ പി എല്ലിൽ ദീർഘനാൾ ക്യാപ്റ്റനായതിൻ്റെ പരിചയസമ്പത്ത് ശ്രേയസ് അയ്യരിനുണ്ടെന്നും ഐ പി എൽ പോലൊരു ലീഗിൽ ക്യാപ്റ്റനായാൽ ലോകത്തിൽ മറ്റെവിടെയും ടീമിനെ നയിക്കാൻ ശ്രേയസ് അയ്യർക്ക് സാധിക്കുമെന്നും ഗർബാസ് പറഞ്ഞു.

ഒരുസമയത്ത് ഇന്ത്യയുടെ ഭാവി നായകനായി തന്നെ ശ്രേയസ് അയ്യരെ കണ്ടിരുന്നു. ചെറുപ്പത്തിൽ തന്നെ ഐ പി എല്ലിൽ ക്യാപ്റ്റനായി കഴിവ് തെളിയിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ പല സമയത്തും പരിക്ക് താരത്തിന് വില്ലനാവുകയായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് നോക്കിയാൽ കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം എല്ലാ ഫോർമാറ്റിലും താരം പുറത്തെടുത്തിട്ടുണ്ട്. ഫോമിലെത്തുവാൻ കൂടുതൽ മത്സരങ്ങൾ ഒന്നും തന്നെ അയ്യർക്ക് വേണ്ടിവന്നിട്ടില്ല.