Skip to content

12 പന്തിൽ നാല് വിക്കറ്റ് !! ടി10 ലീഗിൽ തീയായി ശ്രീശാന്ത്

അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന യു എസ് മാസ്റ്റേഴ്സ് ടി10 ലീഗിൽ ഗംഭീര പ്രകടനവുമായി മലയാളി താരം എസ് ശ്രീശാന്ത്. മോറിസ് വില്ലെ യൂണിറ്റിയും ടെക്സാസ് ചാർജേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ മോറിസ് വില്ലെയ്ക്ക് വേണ്ടിയാണ് ഗംഭീര പ്രകടനം ശ്രീശാന്ത് പുറത്തെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ടെക്സാസിനെതിരെ രണ്ടോവറിൽ 12 റൺസ് മാത്രം വഴങ്ങി കൊണ്ട് നാല് വിക്കറ്റുകൾ ശ്രീശാന്ത് വീഴ്ത്തി. നിശ്ചിത 10 ഓവറിൽ 18 പന്തിൽ 36 റൺസ് നേടിയ സ്റ്റീവൻസിൻ്റെ മികവിൽ 109 റൺസ് ടെക്സാസ് നേടി. മറുപടി ബാറ്റിങിൽ 10 ഓവറിൽ 75 റൺസ് നേടുവാൻ മാത്രമേ ശ്രീശാന്തിൻ്റെ മോറിസ് വിലയ്ക്ക് നേടുവാൻ സാധിച്ചുള്ളൂ. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങാണ് മോറിസ് വില്ലെ യൂണിറ്റിയുടെ ക്യാപ്റ്റൻ.

രണ്ടോവറിൽ 10 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് ഹഫീസാണ് മോറിസ് വില്ലെയെ തകർത്തത്.

പോയിൻ്റ് ടേബിളിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 5 പോയിൻ്റ് നേടി മൂന്നാം സ്ഥാനത്താണ് മോറിസ് വില്ലെയുള്ളത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുവാൻ ടെക്സാസ് ചാർജേഴ്സിന് സാധിച്ചു. മിസ്ബ ഉൾ ഹഖ് നയിക്കുന്ന ന്യൂയോർക്ക് വാരിയേഴ്സാണ് രണ്ടാം സ്ഥാനത്തുള്ളത്.