Skip to content

സഞ്ജുവിനെ പൂർണമായും അവഗണിച്ചില്ല !! ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഉച്ചയ്ക്ക് നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ചീഫ് സെലക്‌ടർ അജിത് അഗാർക്കർ എന്നിവർ ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ചില നിരാശപെടുത്തുന്ന തീരുമാനങ്ങൾക്കൊപ്പം ചില സർപ്രൈസ് തീരുമാനങ്ങളും ഇന്ത്യയിൽ നിന്നുമുണ്ടായി.

രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഹാർദിക്ക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. നേരത്തെ ജസ്പ്രീത് ബുംറ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ആയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും വൈസ് ക്യാപ്റ്റനായി ഹാർദിക്കിനെ തന്നെ തുടരാൻ സെലക്ഷൻ കമ്മിറ്റി അനുവദിച്ചു.

കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ശുഭസൂചനയാണ് നൽകിയിരിക്കുന്നത്. കെ എൽ രാഹുലായിരിക്കും ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. ഈ മാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇതുവരെയും ഇന്ത്യയ്ക്കായി ഏകദിനം കളിക്കാത്ത യുവതാരം തിലക് വർമ്മയെയും ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. കുൽദീപ് യാദവ് മാത്രമാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർ. രവീന്ദ്ര ജഡേജയ്ക്കൊപ്പം അക്ഷർ പട്ടേലും ടീമിലിടം നേടിയപ്പോൾ ചഹാലിനെ ടീമിൽ നിന്നും ഒഴിവാക്കി.

ബുംറ, പ്രസീദ് കൃഷ്ണ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവർ അടങ്ങുന്നതാണ് ടീമിലെ പേസ് ബൗളിംഗ് നിര. ടീമിൽ ഇല്ലെങ്കിലും സഞ്ജുവിനെ ഇന്ത്യ പൂർണമായും അവഗണിച്ചില്ല. ടീമിലെ ഒരേയൊരു സ്റ്റാൻഡ്ബൈ പ്ലേയറാണ് സഞ്ജു സാംസൺ.

രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (vc), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ

സ്റ്റാൻഡ് ബൈ പ്ലേയർ : സഞ്ജു സാംസൺ