Skip to content

മികവ് പുലർത്തി ബൗളർമാരും ബാറ്റ്സ്മാന്മാർ ! തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. എല്ലാ വിഭാഗത്തിലും മുന്നിട്ടുനിന്ന മത്സരത്തിൽ 33 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 186 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന അയർലൻഡിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടാനെ സാധിച്ചുള്ളൂ. 51 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പടെ 72 റൺസ് നേടിയ ഓപ്പണർ ആൻഡ്രൂ ബാൽബിർണി മാത്രമാണ് അയർലൻഡിനായി തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി ബുംറ, പ്രസീദ് കൃഷ്ണ, രവി ബിഷ്നോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43 പന്തിൽ 58 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദ്, 26 പന്തിൽ 40 റൺസ് നേടിയ സഞ്ജു സാംസൺ, 21 പന്തിൽ 38 റൺസ് നേടിയ റിങ്കു സിങ്, 16 പന്തിൽ 22 റൺസ് നേടിയ ശിവം ദുബെ എന്നിവരുടെ മികവിലാണ് ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടിയത്.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി. ഓഗസ്റ്റ് 23 ബുധനാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.