Skip to content

അവസാന 5 പന്തിൽ മൂന്ന് സിക്സ് !! ഇന്ത്യയ്ക്കായി വരവറിയിച്ച് റിങ്കു സിങ്

ഈ ഐ പി എൽ സീസണിലെ ഗംഭീര പ്രകടനത്തോടെയാണ് റിങ്കു സിങ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. വിൻഡീസ് പര്യടനത്തിൽ ഒഴിവാക്കിയെങ്കിലും അയർലൻഡ് പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും താരത്തെ ഇന്ത്യ ഉൾപ്പെടുത്തുകയായിരുന്നു. അരങ്ങേറ്റത്തിൽ അവസരം ലഭിച്ചില്ലയെങ്കിലും ഇപ്പോഴിതാ അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ ഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ് റിങ്കു.

തകർപ്പൻ ഫോമിൽ കളിച്ച സഞ്ജു സാംസൺ പുറത്തായ ശേഷമാണ് റിങ്കു സിങ് ഇന്ത്യയ്ക്കായി ക്രീസിലെത്തിയത്. തുടക്കത്തിൽ വമ്പൻ ഷോട്ടുകൾ പായിക്കാൻ സാധിച്ചില്ലയെങ്കിലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തുകൊണ്ട് താരം ഇന്ത്യൻ സ്കോർ മുൻപോട്ട് നയിച്ചു.

പത്തൊമ്പതാം ഓവറിൽ തൻ്റെ രണ്ടാം ബൗണ്ടറി നേടിയതോടെയാണ് റിങ്കു സിങ് താളം കണ്ടെത്തിയത്. ഇതിന് പിന്നാലെ താൻ നേരിട്ട അഞ്ച് പന്തിൽ മൂന്ന് സിക്സ് റിങ്കു സിങ് പായിച്ചു. ഒടുവിൽ 21 പന്തിൽ 38 റൺസ് നേടികൊണ്ട് അവസാന ഓവറിലാണ് റിങ്കു സിങ് പുറത്തായത്.

43 പന്തിൽ 58 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദ്, 26 പന്തിൽ 40 റൺസ് നേടിയ സഞ്ജു സാംസൺ, 16 പന്തിൽ പുറത്താകാതെ 22 റൺസ് നേടിയ ശിവം ദുബെ എന്നിവരാണ് റിങ്കുവിനൊപ്പം ഇന്ത്യയ്ക്കായി തിളങ്ങിയത്. അവസാന രണ്ടോവറിൽ 42 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

വീഡിയോ :