Skip to content

ഹാർദിക്ക് പാണ്ഡ്യയുടെ ഐ പി എൽ ബൗളറെ അടിച്ചൊതുക്കി സഞ്ജു സാംസൺ !! വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. തുടർച്ചയായി രണ്ട് വിക്കറ്റ് നഷ്ടപ്പോൾ സഞ്ജു നടത്തിയ കൗണ്ടർ അറ്റാക്കായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. സഞ്ജുവിനൊപ്പം റിതുരാജ് ഗയ്ക്ക്വാദ്, റിങ്കു സിങ്, ശിവം ദുബെ എന്നിവർ കൂടെ തിളങ്ങിയതോടെ ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കി.

നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് ഇന്ത്യ നേടിയിരുന്നു. ഗയ്ക്ക്വാദ് 43 പന്തിൽ 58 റൺസ് നേടിയപ്പോൾ റിങ്കു സിങ് 21 പന്തിൽ 38 റൺസും ശിവം ദുബെ 16 പന്തിൽ 22 റൺസും നേടി. 26 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പെടെ 40 റൺസ് നേടിയാണ് സഞ്ജു പുറത്തായത്.

അയർലൻഡിൻ്റെ ഐ പി എൽ ബൗളറായ ജോഷ് ലിറ്റിലിനെതിരെ ഒരോവറിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ 18 റൺസ് സഞ്ജു അടിച്ചുകൂട്ടി. ഐ പി എല്ലിൽ ഹാർദിക്ക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിൻ്റെ ബൗളറാണ് ജോഷ് ലിറ്റിൽ.

വീഡിയോ കാണാം…

https://twitter.com/SanjuSamsonFP/status/1693282737380348002?t=BS_7hII81U4Lr_SsOarsiw&s=19