Skip to content

ഏഷ്യ കപ്പ് !! ഇന്ത്യൻ ടീമിനെ നാളെ അറിയാം ! സാധ്യത പട്ടിക ഇങ്ങനെ

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. വാർത്താ സമ്മേളനത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ്മ, ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്നായിരിക്കും ടീമിനെ പ്രഖ്യാപിക്കുക.

നാളെ ഉച്ചയ്ക്ക് 1.30 നാണ് വാർത്താ സമ്മേളനം നടക്കുന്നത്. 12 മണിക്കാണ് മീറ്റിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരുടെ ഫിറ്റ്നസിൽ പൂർണമായും വ്യക്തത ലഭിക്കാത്തതിനാൽ 17 അംഗ ടീമിനെയാകും ഇന്ത്യ പ്രഖ്യാപിക്കുക.

കെ എൽ രാഹുൽ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തുവെങ്കിലും ശ്രേയസ് അയ്യരുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. കെ എൽ രാഹുലിന് സഞ്ജു അടക്കമുള്ള പകരക്കാർ ഉണ്ടെങ്കിലും നാലാം നമ്പറിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ശ്രേയസ് അയ്യർക്ക് പകരക്കാരനെ കണ്ടെത്തുകയെന്നത് ഇന്ത്യയ്ക്ക് പ്രയാസകരമാകും.

കെ എൽ രാഹുലിന് കളിക്കുവാനായില്ലയെങ്കിൽ സഞ്ജു തന്നെയാകും ഇന്ത്യയ്ക്ക് എളുപ്പമേറിയ ചോയ്സ്. മറിച്ച് ഇഷാൻ കിഷനെ ഉൾപെടുത്തുവാൻ മറ്റുള്ളവരുടെ ബാറ്റിങ് പൊസിഷനിലടക്കം ഇന്ത്യയ്ക്ക് മാറ്റങ്ങൾ വരുത്തേണ്ടിവരും. ഇടം കയ്യൻ ബാറ്റ്സ്മാൻ്റെ അഭാവമാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം. നിലവിൽ ജഡേജ മാത്രമാണ് ഇടം കയ്യനായി ടീമിലുള്ളത്.

സാധ്യത ടീം ; രോഹിത് ശർമ (c), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, വിരാട് കോലി, ശ്രേയസ് അയ്യർ*, കെ എൽ രാഹുൽ*, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഷാർദുൽ താക്കൂർ, മൊഹമ്മദ് സിറാജ്.