Skip to content

ഒടുവിൽ ബാബറും വീണു !! ലങ്കൻ പ്രീമിയർ ലീഗിലെ ലീഡിങ് റൺ സ്കോററായി ഹസരങ്ക !!

ലങ്കൻ പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ ആർ സീ ബി താരമായ ഹസരങ്ക. ടൂർണമെൻ്റിലെ ലീഡിങ് റൺ സ്കോററും ലീഡിങ് വിക്കറ്റ് ടേക്കറുമായിരിക്കുകയാണ് ബി ലവ് കാൻഡി ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ ഹസരങ്ക.

10 മത്സരങ്ങളിൽ 9 ഇന്നിങ്സിൽ നിന്നും 34.88 ശരാശരിയിൽ 279 റൺസ് ഹസരങ്ക നേടിയിട്ടുണ്ട്. 8 ഇന്നിങ്സിൽ നിന്നും 261 റൺസ് നേടിയ ബാബർ അസമിനെ പിന്നിലാക്കികൊണ്ടാണ് ഹസരങ്ക ടോപ് സ്കോററായി മാറിയത്. 10 മത്സരങ്ങളിൽ 19 വിക്കറ്റ് നേടികൊണ്ടാണ് വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിലും ഹസരങ്ക ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ലീഗിലെ മോശം ബൗളിങാണ് ഹസരങ്കയെ പോലെ താരം ടോപ്പ് സ്കോററാകുവാൻ കാരണമെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. ഹസരങ്കയ്ക്ക് മുൻപിൽ പോലും ബാബർ അസമിനെ ആരാധകർ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

നേരത്തെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഹസരങ്ക വിരമിച്ചിരുന്നു.