Skip to content

ഹാർദിക്ക് പാണ്ഡ്യയുടെ മോഹങ്ങൾക്ക് തിരിച്ചടി !! വൈസ് ക്യാപ്റ്റൻസിയിൽ ബിസിസിഐയുടെ സർപ്രൈസ് നീക്കം

ഏഷ്യ കപ്പിലും ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകാമെന്ന ഹാർദിക്ക് പാണ്ഡ്യയുടെ മോഹങ്ങൾക്ക് തിരിച്ചടി. വൈസ് ക്യാപ്റ്റൻസിയിൽ സർപ്രൈസ് നീക്കത്തിന് ഒരുങ്ങുകയാണ് ബിസിസിഐ. വിൻഡീസിനെതിരായ പരമ്പര തോൽവിയും സൂപ്പർതാരത്തിൻ്റെ തിരിച്ചുവരവുമാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ പേസർ ജസ്പ്രീത് ബുംറ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബുംറ തിരിച്ചുവരുന്നത് വരെ എതിരാളികൾ ആരും തന്നെ പാണ്ഡ്യയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ബുംറയുടെ തിരിച്ചുവരവ് വൈസ് ക്യാപ്റ്റൻസിയ്ക്ക് വേണ്ടിയുള്ള മത്സരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

വിൻഡീസിനെതിരായ ടി20 പരമ്പരയിൽ ഹാർദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. താരത്തിൻ്റെ തെറ്റായ തീരുമാനങ്ങൾ ഇന്ത്യൻ തോൽവിയിലേക്കും നയിച്ചിരുന്നു.

പരിചയസമ്പത്തിൽ പാണ്ഡ്യയേക്കാൾ ഏറെ മുൻപിലാണ് ബുംറയുള്ളത്. 2022 ൽ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായ ബുംറ സൗത്താഫ്രിക്കൻ പര്യടനത്തിൽ ഏകദിന ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്നു. ഫാസ്റ്റ് ബൗളർമാർ ക്യാപ്റ്റന്മാരാകില്ലെന്ന പഴയ രീതിയ്ക്ക് മറ്റു ടീമുകളും മാറ്റം വരുത്തിയിരുന്നു. നിലവിൽ ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ഫാസ്റ്റ് ബൗളറായ പാറ്റ് കമ്മിൻസാണ്. മറുഭാഗത്ത് ടിം സൗത്തീയാണ് ടി20 യിലും ടീമിനെ നയിക്കുന്നത്.