Skip to content

ഐ പി എല്ലിൽ നിന്നും വിട്ടുനിൽക്കാനൊരുങ്ങി ഗംഭീർ !! കാരണം ഇതാണ്

അടുത്ത ഐ പി എൽ സീസണിൽ നിന്നും വിട്ടുനിൽക്കുവാൻ ഒരുങ്ങി ലഖ്നൗ സൂപ്പർ ജയൻ്റ്സ് മെൻ്റർ ഗൗതം ഗംഭീർ. ഗംഭീർ ലഖ്നൗവിനുമായുള്ള കരാർ അവസാനിപ്പിച്ച് കെ കെ ആറിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും താരം ടീം വിടുന്നില്ലെന്നാണ് പുതിയ വിവരങ്ങൾ പറയുന്നത്.

അടുത്ത വർഷം ലോകസഭ ഇലക്ഷൻ നടക്കുന്നതിനാലാണ് ഈസ്റ്റ് ഡൽഹി എം പി കൂടിയായ ഗംഭീർ ഐ പി എല്ലിൽ നിന്നും വിട്ടുനിൽക്കുന്നത്. എം പി ആയിട്ടും ഗംഭീർ കമൻ്റേറ്ററും ഐ പി എല്ലിൽ പരിശീലകനായും പ്രവർത്തിക്കുന്നതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുവാൻ വേണ്ടി ചെയ്യുന്ന ഈ ജോലികൾ നിർത്തുവാൻ ആവില്ലെന്നായിരുന്നു ഗംഭീറിൻ്റെ മറുപടി.

” ഗംഭീർ അടുത്ത ഐ പി എല്ലിൽ ഇടവേള എടുക്കും !! പക്ഷേ അദ്ദേഹം ടീം വിടുകയോ മറ്റു ഫ്രാഞ്ചൈസിയിലേക്ക് മാറുകയോ ചെയ്യുന്നില്ല. ലോക്സഭ തിരഞ്ഞെടുപ്പ് വരുന്നതിനാൽ അദ്ദേഹം ഐ പി എല്ലിൽ നിന്നും വിട്ടുനിൽക്കും. കൂടുതൽ ശ്രദ്ധ രാഷ്ട്രീയത്തിൽ നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു ” ടീം വക്താവ് പറഞ്ഞു.

ഡൽഹി രാഷ്ട്രീയത്തിൽ പ്രമുഖ സ്ഥാനം ഗംഭീറിനുണ്ട്. അടുത്ത ഇലക്ഷനിൽ രണ്ടാം മൂഴത്തിനായിരിക്കും ഗംഭീർ ഒരുങ്ങുന്നത്. അതിനിടെ ഇലക്ഷൻ മൂലം അടുത്ത ഐ പി എൽ ഇന്ത്യയിൽ നിന്നും മാറ്റുവാനും സാധ്യതയുണ്ട്.