Skip to content

സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ കോഹ്ലിയത് ചെയ്യണം !! നിർദ്ദേശവുമായി അക്തർ

ഐസിസി ഏകദിന ലോകകപ്പ് ഇനി രണ്ട് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ രംഗത്ത്. സച്ചിൻ്റെ റെക്കോർഡ് തകർക്കണമെന്നുണ്ടെങ്കിൽ കോഹ്ലി അക്കാര്യം ചെയ്യണമെന്നും അക്തർ പറഞ്ഞു.

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 76 സെഞ്ചുറിയാണ് കോഹ്ലി നേടിയിട്ടുള്ളത്. സച്ചിൻ്റെ റെക്കോർഡ് തകർക്കണം എന്നുണ്ടെങ്കിൽ ഇനിയും 25 സെഞ്ചുറി കോഹ്ലി നേടേണ്ടതുണ്ട്. ഏകദിന ക്രിക്കറ്റിൽ സച്ചിനെ പിന്നിലാക്കുവാൻ ഇനി നാല് സെഞ്ചുറി മാത്രമേ കോഹ്ലിയ്ക്ക് വേണ്ടൂ. പക്ഷേ ടെസ്റ്റിൽ സച്ചിൻ കോഹ്ലിയേക്കാൾ ബഹുദൂരം മുൻപിലാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറിയെന്ന സച്ചിൻ്റെ റെക്കോർഡിനൊപ്പം എത്തണമെങ്കിൽ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതുകൊണ്ട് തന്നെ ഈ ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിന് കോഹ്ലി കൂടുതൽ പ്രാധാന്യം നൽകണമെന്നും അക്തർ നിർദ്ദേശിച്ചു.

കഴിഞ്ഞ ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ കോഹ്ലിയുടെ പ്രകടനം അവിസ്മരണീയമായിരുന്നുവെന്നും ആ മത്സരം അക്ഷരാർത്ഥത്തിൽ കോഹ്ലിയ്ക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും ഹാരിസ് റൗഫിനെതിരെയായ രണ്ട് സ