Skip to content

ലോകകപ്പ് ചർച്ചകൾ പൊടിപൊടിക്കുമ്പോൾ ഗോൾഡൻ ഡക്കായി തിലക് വർമ്മ

താൻ അരങ്ങേറ്റം കുറിച്ച വിൻഡീസ് പര്യടനത്തിൽ മികച്ച പ്രകടനമായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ യുവതാരം തിലക് വർമ്മ കാഴ്ച്ചവെച്ചത്. ഇതിന് പിന്നാലെ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ ഉയർന്നുവന്നിരുന്നു. മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും അടക്കമുള്ളവർ പോലും താരം ലോകകപ്പിൽ വേണമെന്ന് അഭിപ്രായപെട്ടിരുന്നു.

ലോകകപ്പ് ചർച്ചകൾ ഇങ്ങനെ പൊടിപൊടിക്കുന്നതിനിടെ അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായിരിക്കുകയാണ് തിലക് വർമ്മ. മത്സരത്തിൽ ചേസിങിൽ യശസ്വി ജയ്സ്വാളിൻ്റെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ താരത്തെ ആദ്യ പന്തിൽ തന്നെ ക്രെയ്ഗ് യങ് പുറത്താക്കുകയായിരുന്നു.

മഴ കളി തടസ്സപെടുത്തിയ മത്സരത്തിൽ DLS Method പ്രകാരം 2 റൺസിന് വിജയിച്ചിരുന്നു. ഇന്ത്യ 6.5 ഓവറിൽ 47 റൺസ് നേടി നിൽക്കവെയാണ് വില്ലനായി മഴ എത്തിയത്. DLS PAR സ്കോറായി 45 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. തുടർച്ചയായ രണ്ട് പന്തുകളിൽ ജയ്സ്വാൾ, തിലക് വർമ്മ എന്നിവരെ പുറത്താക്കി അയർലൻഡ് മത്സരത്തിൽ തിരിച്ചെത്തവേയാണ് മഴയെത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് ഒരു ഘട്ടത്തിൽ 31 റൺസിന് അഞ്ച് വിക്കറ്റും 59 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റും നഷ്ടപെട്ടിരുന്നു. എന്നാൽ പിന്നീട് അതിഗംഭീര തിരിച്ചുവരവാണ് ഐറിഷ് പട നടത്തിയത്. 33 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയ ബാരി മക്കാർതിയും 33 പന്തിൽ 39 റൺസ് നേടിയ കർടിസ് കാംഫറുമാണ് അയർലൻഡിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്. ഞാൻ