Skip to content

എട്ടാമനായി ഇറങ്ങി ഫിഫ്റ്റി !! തകർപ്പൻ റെക്കോർഡുമായി ഐറിഷ് താരം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഗംഭീര പ്രകടനവുമായി ഐറിഷ് താരം ബാരി മക്കാർത്തി. തുടക്കത്തിൽ തകർന്നടിഞ്ഞ അയർലൻഡിനെ അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് താരം തിരിച്ചെത്തിയിരിക്കുകയാണ്. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഈ താരം സ്വന്തമാക്കി.

മത്സരത്തിൽ എട്ടാമനായി ക്രീസിലെത്തിയ താരം 33 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പെടെ പുറത്താകാതെ 51 റൺസ് നേടിയിരുന്നു. 33 പന്തിൽ 39 റൺസ് നേടിയ കർട്ടിസ് കാംഫറാണ് മക്കാർത്തിയെ കൂടാതെ അയർലൻഡിനായി തിളങ്ങിയത്. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് അയർലൻഡ് നേടി. ഒരു ഘട്ടത്തിൽ 31 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു അയർലൻഡ് മത്സരത്തിൽ തിരിച്ചെത്തിയത്.

മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഫിഫ്റ്റി നേടുന്ന ആദ്യ എട്ടാം നമ്പർ ബാറ്റ്സ്മാനെന്ന റെക്കോർഡ് മക്കാർതി സ്വന്തമാക്കി.

ഈ ഫോർമാറ്റിൽ എട്ടമനായി എത്തി ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ഐറിഷ് താരം കൂടിയാണ് മക്കാർതി. ഇതിന് മുൻപ് ഈ വർഷം മാർക്ക് അഡയർ സ്കോട്ലാൻഡിനെതിരെയും സിമി സിങ് 2018 ൽ നെതർലൻഡ്സിനെതിരെയും എട്ടാമനായും ഫിഫ്റ്റി നേടിയിട്ടുണ്ട്.