Skip to content

ഐ പി എൽ ഒഴിവാക്കും !! തിരിച്ചുവരവിന് സമ്മതിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം

കിരീടം നിലനിർത്തുവാൻ വേണ്ടി ഇംഗ്ലണ്ടിന് വേണ്ടി പോരാടാൻ വിരമിക്കൽ തീരുമാനം പിൻവലിക്കാനൊരുങ്ങി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. റിപ്പോർട്ടുകൾ പ്രകാരം ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് താരം സമ്മതം മൂളി.

അടുത്ത വർഷത്തെ ഐ പി എല്ലിൽ നിന്നും പിന്മാറികൊണ്ട് തൻ്റെ ജോലിഭാരം ബെൻ സ്റ്റോക്സ് നിയന്ത്രിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബെൻ സ്റ്റോക്സിൻ്റെ തിരിച്ചുവരവ് ഇംഗ്ലണ്ടിന് പുതിയ ഊർജം സമ്മാനിക്കും. ഇംഗ്ലണ്ടിൻ്റെ ടീം മാനേജ്മെൻ്റ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവരാണ് തിരിച്ചുവരവിനായി താരമായി ചർച്ചകൾ നടത്തിയത്.

2019 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിൻ്റെ കിരീട നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചത് ബെൻ സ്റ്റോക്സായിരുന്നു. പിന്നീട് കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിലും താരത്തിൻ്റെ പ്രകടനം നിർണ്ണായകമായിരുന്നു. ഇംഗ്ലണ്ടിൻ്റെ ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷമാണ് ടെസ്റ്റിലും ടി20 യിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഏകദിന ക്രിക്കറ്റിൽ നിന്നും താരം ഞെട്ടിക്കുന്ന വിരമിക്കൽ പ്രഖ്യാപിച്ചത്.

ഏകദിന ക്രിക്കറ്റിൽ 105 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ചുറിയും 21 ഫിഫ്റ്റിയും ഉൾപ്പെടെ 2924 റൺസ് നേടിയിട്ടുള്ള ബെൻ സ്റ്റോക്സ് 74 വിക്കറ്റും നേടിയിട്ടുണ്ട്. ഐ പി എല്ലിൽ 16.25 കോടി രൂപയ്ക്കാണ് സ്റ്റോക്സിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഈ 16 കോടി വേണ്ടെന്ന് വെച്ചുകൊണ്ടാണ് സ്റ്റോക്സ് തിരിച്ചുവരവിനായി ഒരുങ്ങുന്നത്.