Skip to content

സഞ്ജുവിനെ കുറ്റപെടുത്തേണ്ട !! പിൻതുണയുമായി മുൻ താരം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെ നിരവധി വിമർശനമാണ് സഞ്ജു സാംസൺ നേരിടുന്നത്. ഈ വിമർശനങ്ങളുടെ സഞ്ജുവിനെ പിന്തുണച്ച്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഭിഷേക് നായർ.

രണ്ടോ മൂന്നോ മോശം പ്രകടനം കൊണ്ട് സഞ്ജുവിനെ കുറ്റപെടുത്തുവാനാകില്ല ഇത് സഞ്ജുവിൻ്റെ അവസാന അവസരമായി താൻ കാണുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. സഞ്ജു ഒരിക്കലും ഒരു ആറാം നമ്പർ ബാറ്റ്സ്മാനല്ലയെന്നും ഇതിന് മുൻപൊന്നും ആറാമനായി സഞ്ജു ബാറ്റ് ചെയ്തിട്ടില്ലയെന്നും സഞ്ജുവിനെ പിന്തുണച്ച് കൊണ്ട് അഭിഷേക് നായർ പറഞ്ഞു.

” സഞ്ജുവിന് ഈ റോൾ പുതിയതാണ്, മൂന്ന് ഇന്നിങ്‌സുകൾ അവന് ലഭിച്ചു. പക്ഷേ അതിലൊന്നും തിളങ്ങാനായില്ല. അവസരം ലഭിച്ചാൽ റൺസ് നേടണ്ടേയെന്ന ചോദ്യം ഉയരാം. സഞ്ജുവിൻ്റെ കഴിവുകൾ ഉപയോഗിക്കണമെങ്കിൽ മൂന്നാമനായി അവനെ ഇറക്കണം. കാരണം അതാണ് അവൻ്റെ നമ്പർ. അവൻ ആ പോസിഷനിൽ ബാറ്റ് ചെയ്യുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ അവനെ കളിപ്പിക്കാതിരിക്കുക. ഫിനിഷറെയാണ് നോക്കുന്നതെങ്കിൽ സഞ്ജുവിന് പകരം റിങ്കു സിങിനെ കളിപ്പിക്കുക. സഞ്ജുവിനെ ടോപ് ത്രീയിലും. അങ്ങനെയെങ്കിൽ പവർപ്ലേയിൽ തകർത്തടിക്കാനും പിന്നീട് സ്പിന്നർമാരെ നേരിടാനും അവന് സാധിക്കും. ” അഭിഷേക് നായർ പറഞ്ഞു.