Skip to content

അവസരങ്ങൾ പാഴാക്കിയത് തിരിച്ചടിയായി !! സഞ്ജുവിനെ പിന്തള്ളി ആ താരം ലോകകപ്പിലേക്ക്

ഏറെ പ്രതീക്ഷയോടെയാണ് വിൻഡീസ് പര്യടനത്തെ സഞ്ജു സാംസൺ ആരാധകർ നോക്കികണ്ടത്. മികച്ച പ്രകടനം പുറത്തെടുത്ത് ടീമിൽ സ്ഥാനം ഉറപ്പാക്കാനുള്ള മികച്ച അവസരമായിരുന്നു സഞ്ജുവിന് ലഭിച്ചത്. എന്നാൽ നിരാശപെടുത്തുന്ന പ്രകടനമാണ് താരത്തിൽ നിന്നുണ്ടായത്. ഇതോടെ ലോകകപ്പിൽ സഞ്ജുവുണ്ടാകുമെന്നുള്ള പ്രതീക്ഷകൾ ഏറെകുറെ അവസാനിച്ചിരിക്കുകയാണ്.

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഫിഫ്റ്റി നേടിയ താരം ടി20 പരമ്പരയിൽ 12,7, 13 എന്നീ സ്കോർ നേടിയാണ് പുറത്തായത്. മറുഭാഗത്ത് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച തിലക് വർമ്മ മികച്ച പ്രകടനം പുറത്തെടുത്തു.

റിപോർട്ടുകൾ പ്രകാരം ലോകകപ്പിൽ മധ്യനിരയിലേക്ക് തിലക് വർമ്മയെ ഇന്ത്യ പരിഗണിച്ചേക്കും. ഏകദിനത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളിതെങ്കിലും സൂര്യകുമാർ യാദവ് സഞ്ജുവിനെ പിന്തള്ളി ടീമിൽ ഇടം പിടിച്ചേക്കും. സൂര്യകുമാർ യാദവ് മുൻപോട്ട് വെയ്ക്കുന്ന എക്സ് ഫാക്ടറിനെ മറികടക്കാൻ ഇതുവരെയും സഞ്ജുവിനായിട്ടില്ല.

മറുഭാഗത്ത് മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനും മികച്ച പ്രകടനമാണ് വിൻഡീസിനെതിരെ ഏകദിനത്തിൽ കാഴ്ച്ചവെച്ചത്. അതിനാൽ തന്നെ കെ എൽ രാഹുൽ തിരിച്ചെത്തിയാൽ ഇഷാൻ കിഷനായിരിക്കും ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. കഴിഞ്ഞ ലോകകപ്പിലെ അനുഭവം കണക്കിലെടുത്ത് മൂന്നാം വിക്കറ്റ് കീപ്പറെ ടീമിൽ ഉൾപ്പെടുത്താനുള്ള സാദ്ധ്യത വളരെ കുറവാണ്. എന്നാൽ സ്റ്റാൻഡ്ബൈ ലിസ്റ്റിൽ സഞ്ജു ഉണ്ടായേക്കാം.