Skip to content

ലോകകപ്പിന് ഒരുങ്ങി സൗത്താഫ്രിക്ക !! ബേബി എ ബി ആദ്യമായി ടീമിൽ

ഐസിസി ഏകദിന ലോകകപ്പിനായി ഒരുങ്ങി സൗത്താഫ്രിക്കൻ ടീം. ലോകകപ്പിന് മുൻപായി ഓസ്ട്രേലിയക്കെതിരെ നിർണ്ണായക പരമ്പരയിൽ ശക്തമായ ടീമിനെയാണ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഭാവി സൂപ്പർതാരമായ ഡെവാൾഡ് ബ്രെവിസിൻ്റെ അരങ്ങേറ്റമായിരിക്കും പരമ്പരയുടെ ഹൈലൈറ്റ്.

ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് പുലർത്തിയിരുന്നുവെങ്കിലും സൗത്താഫ്രിക്കൻ ടീമിൽ താരം ഇടം നേടിയിരുന്നില്ല. എന്നാലിപ്പോൾ താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സൗത്താഫ്രിക്ക.

ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ താരത്തെ സൗത്താഫ്രിക്ക ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിന ടീമിനെ ടെമ്പാ ബാവുമയും ടി20 ടീമിനെ ഐയ്ഡൻ മാർക്രവുമാണ് നയിക്കുന്നത്. ടി20 പരമ്പരയിൽ ഡീകോക്ക്, ക്ലാസൻ, ഡേവിഡ് മില്ലർ, ആൻ്റിച് നോർകിയ, കഗിസോ റബാഡ എന്നിവർക്ക് വിശ്രമം നൽകിയിട്ടുണ്ട്.

ടി20 ടീം : എയ്ഡൻ മാർക്രം (c), ടെംബ ബാവുമ, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, ജെറാൾഡ് കോറ്റ്‌സി, ഡൊനോവൻ ഫെരേര, ബ്‌ജോൺ ഫോർച്യൂയിൻ, റീസ ഹെൻഡ്രിക്‌സ്, മാർക്കോ ജാൻസെൻ, സിസന്ദ മഗല, കേശവ് മഹാരാജ്, ലുങ്കിസ് എൻകീഡി, ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, ലിസാഡ് വില്യംസ്, റാസി വാൻഡര് ഡസൻ.

ഏകദിന ടീം: ടെംബ ബാവുമ (c), ഡെവാൾഡ് ബ്രെവിസ്, ജെറാൾഡ് കോറ്റ്‌സി, ക്വിന്റൺ ഡി കോക്ക്, ജോൺ ഫോർച്യൂയിൻ, റീസ ഹെൻഡ്രിക്‌സ്, മാർക്കോ യാൻസെൻ, ഹെൻറിച്ച് ക്ലാസൻ, സിസന്ദ മഗല, കേശവ് മഹാരാജ്, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിർഡിജെ, ലുങ്കി എൻകീഡി. തബ്രൈസ് ഷംസി, വെയ്ൻ പാർനെൽ, കാഗിസോ റബാഡ, ട്രിസ്റ്റൻ സ്റ്റബ്സ്, റാസി വാൻ ഡെർ ഡസ്സെൻ.