Skip to content

ചില സമയത്ത് തോൽക്കുന്നത് നല്ലതാണ് !! ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ചില സമയത്ത് തോൽവികൾ നല്ലതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തോൽവിയ്ക്ക് ശേഷം പ്രതികരിക്കവെയാണ് ഈ തിരിച്ചടി ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് പാണ്ഡ്യ ചൂണ്ടികാട്ടിയത്.

അഞ്ചാം മത്സരത്തിൽ 8 വിക്കറ്റിന് ഇന്ത്യയെ തകർത്തുകൊണ്ടാണ് പരമ്പര 3-2 ന് വിൻഡീസ് സ്വന്തമാക്കിയത്. ഏകദിന ലോകകപ്പ് യോഗ്യത നേടാതെ തകർന്നിരുന്ന ടീമിന് പുതിയ ഊർജമാണ് ഈ വിജയത്തിലൂടെ ലഭിച്ചിരിക്കുന്നത്.

” നോക്കൂ മത്സരം ഞങ്ങൾക്ക് നഷ്ടപെട്ടത് ആ പത്തോവറിലാണ്. ക്രീസിലെത്തിയപ്പോൾ ആ സാഹചര്യം മുതലെടുക്കാൻ സാധിച്ചില്ല. ഞാൻ സമയം കുറെയെടുത്തു, പക്ഷേ ഫിനിഷ് ചെയ്യുവാൻ സാധിച്ചില്ല. “

” ഇനിയും ഒരുപാട് ദൂരമുണ്ട്, ഏകദിന ലോകകപ്പ് വരുന്നു ! ചില സമയങ്ങളിൽ തോൽക്കുന്നതും നല്ലതാണ്. അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിക്കും. വിജയവും പരാജയവും കളിയുടെ ഭാഗമാണ്. അതിൽ നിന്നും പാഠങ്ങൾ പഠിക്കുമെന്നാണ് ഉറപ്പാക്കേണ്ടത്. ” ഹാർദിക്ക് പാണ്ഡ്യ മത്സരശേഷം പറഞ്ഞു.