Skip to content

നിരാശയ്ക്കിടയിലും ടി20 ക്രിക്കറ്റിൽ അഭിമാനനേട്ടവുമായി സഞ്ജു സാംസൺ

മികച്ച പ്രകടനം കാണുവാൻ കാത്തിരുന്ന ആരാധകർക്ക് ഒരിക്കൽ കൂടെ നിരാശ സമ്മാനിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. വിൻഡീസിനെതിരായ അഞ്ചാം മത്സരത്തിൽ 13 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. എന്നാൽ നിരാശയ്ക്കിടയിലും ടി20 ക്രിക്കറ്റിൽ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ.

മത്സരത്തിൽ 2 റൺസ് പിന്നിട്ടതോടെ ടി20 ക്രിക്കറ്റിൽ 6000 റൺസ് സഞ്ജു സാംസൺ പൂർത്തിയാക്കിയത്. 237 ഇന്നിങ്സിൽ നിന്നുമാണ് 6000 റൺസ് സഞ്ജു പൂർത്തിയാക്കിയിരിക്കുന്നത്.

ടി20 ക്രിക്കറ്റിൽ 6000 റൺസ് നേടുന്ന പതിമൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് സഞ്ജു. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശിഖാർ ധവാൻ, എം എസ് ധോണി, സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ, ദിനേശ് കാർത്തിക്, കെ എൽ രാഹുൽ, മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, ഗൗതം ഗംഭീർ, അമ്പാട്ടി റായിഡു എന്നിവരാണ് സഞ്ജുവിന് മുൻപ് ടി20 ക്രിക്കറ്റിൽ 6000 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

6000 റൺസിൽ ഭൂരിഭാഗവും ഐ പി എല്ലിലാണ് സഞ്ജു നേടിയിട്ടുള്ളത്. ഐ പി എല്ലിൽ നിന്നുമായി 152 മത്സരങ്ങളിൽ 3888 റൺസ് സഞ്ജു നേടിയിട്ടുണ്ട്.