Skip to content

19 ഇന്നിങ്സിൽ ഒരു ഫിഫ്റ്റി മാത്രം !! വീണ്ടും നിരാശപെടുത്തി സഞ്ജു സാംസൺ

ഒരിക്കൽ കൂടി ആരാധകർക്ക് നിരാശ സമ്മാനിച്ച് സഞ്ജു സാംസൻ്റെ പ്രകടനം. വിൻഡീസ് പര്യടനത്തിൽ ലഭിച്ച അവസാന മത്സരത്തിലും മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചില്ല. ഏകദിന പരമ്പരയിൽ ഫിഫ്റ്റി മാത്രമാണ് പര്യടനത്തിൽ സഞ്ജുവിൽ നിന്നുണ്ടായ മികച്ച പ്രകടനം.

ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ അഞ്ചാമനായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. മികച്ച തുടക്കം ലഭിച്ചുവെങ്കിലും പതിനൊന്നാം ഓവറിൽ റോമാരിയോ ഷെപ്പേർഡിന് മുൻപിൽ സഞ്ജു വീഴുകയായിരുന്നു. 9 പന്തിൽ 13 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്.

ഏകദിന ക്രിക്കറ്റിൽ സ്ഥിരതയോടെ കളിച്ച സഞ്ജുവിന് എന്നാൽ ടി20 ഫോർമാറ്റിൽ ആ മികവ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. 19 ഇന്നിങ്സ് കളിച്ച സഞ്ജു ഒരേയൊരു ഫിഫ്റ്റി മാത്രമാണ് ഈ ഫോർമാറ്റിൽ ഇന്ത്യയ്ക്കായി നേടിയിട്ടുള്ളത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 45 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 61 റൺസ് നേടിയ സൂര്യകുമാർ യാദവ് മാത്രമാണ് തിളങ്ങിയത്.

കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ജയ്സ്വാൾ 5 റൺസും ഗിൽ 9 റൺസും നേടി പുറത്തായപ്പോൾ തിലക് വർമ്മ 18 പന്തിൽ 27 റൺസ് നേടിയാണ് പുറത്തായത്. 18 പന്തിൽ 14 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്കും മത്സരത്തിൽ തിളങ്ങുവാനായില്ല.