Skip to content

ഇനി ക്രിക്കറ്റിലും റെഡ് കാർഡ് !! കർശന നിയമവുമായി കരീബിയൻ പ്രീമിയർ ലീഗ്

ക്രിക്കറ്റിലെ കുറഞ്ഞ ഓവർ നിരക്കിന് അറുതി വരുത്തുവാൻ കർശന നടപടിയുമായി കരീബിയൻ പ്രീമിയർ ലീഗ്. പിഴശിക്ഷ ഏർപ്പെടുത്തിയിട്ടും കളിക്കാരോ ടീമോ ഇക്കാര്യം ഗൗരവമായി എടുക്കാത്തതിനാലാണ് കടുത്ത നിയമവുമായി കരീബിയൻ പ്രീമിയർ ലീഗ് എത്തിയിരിക്കുന്നത്.

മൂന്ന് മണിക്കൂർ മാത്രമുള്ള ടി20 ഫോർമാറ്റ് ടീമുകളുടെ മോശം ഓവർനിരക്ക് മൂലം അതിൽ കൂടുതൽ സമയത്തേക്ക് നീളാറുണ്ട്. ഇത് മത്സരത്തിൻ്റെ ആവേശം തന്നെ കുറയ്ക്കുന്നതിന് പലപ്പോഴും കാരണമാവുകയും ചെയ്യും. ഇക്കാര്യങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ഫുട്ബോളിൽ എന്ന പോലെ റെഡ് കാർഡ് റൂൾ കരീബിയൻ പ്രീമിയർ ലീഗ് കൊണ്ടുവന്നിരിക്കുന്നത്.

85 മിനിറ്റാണ് ഓരോ ഇന്നിങ്സിനും അനുവദിച്ചിരിക്കുന്ന സമയം. ഓവർ നിരക്കുകൾ തേർഡ് അമ്പയർമാർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ഇതിൻ്റെ പുരോഗതി ഓരോ ഓവർ കഴിയുമ്പോഴും ബിഗ് സ്ക്രീനിലൂടെ ക്യാപ്റ്റന്മാരെ അറിയിക്കുകയും ചെയ്യും.

പതിനെട്ടാം ഓവറിന് മുൻപ് ഓവർ നിരക്ക് നിശ്ചിത സമയത്തിന് പിന്നിലാണെങ്കിൽ ഒരു ഫീൽഡർ 30 യാർഡ് സർക്കിളിന് ഉള്ളിലേക്ക് എത്തേണ്ടിവരും, പത്തൊമ്പതാം ഓവർ ആരംഭിക്കുമ്പോഴും പിന്നിലാനെങ്കിൽ രണ്ടാമത്തെ ഫീൽഡറെ ബൗണ്ടറി ലൈനിൽ നിന്നും പിൻവലിക്കേണ്ടിവരും. ഇരുപതാം ഓവർ ആരംഭിക്കുമ്പോൾ ഓവർ നിരക്ക് പിന്നിലാണെങ്കിൽ ഒരു ഫീൽഡറെ റെഡ് കാർഡ് വഴി അമ്പയർമാർ പുറത്താക്കും.

ബൗളിങ് ടീമിന് മാത്രമല്ല ബാറ്റിങ് ടീമിനും ഇനി സമയം പാഴാക്കിയാൽ എട്ടിൻ്റെ പണികിട്ടും. അമ്പയറുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പിന് ശേഷം തുടർന്നാൽ സമയം പാഴാക്കുന്ന ഓരോ അവസരത്തിലും അഞ്ച് റൺസ് ബാറ്റിങ് ടീമിന് പെനൽറ്റി വിധിക്കും. ഈ സീസണോടെയാണ് പുതിയ നിയമം നിലവിൽ വരിക. മറ്റു ലീഗുകൾ ഇക്കാര്യം