Skip to content

ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും ശുഭ്മാൻ ഗില്ലും കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇരുവരും.

ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 165 റൺസ് ഇരുവരും കൂട്ടിചേർത്തിരുന്നു. 30 പന്തിൽ ഫിഫ്റ്റി നേടിയ ജയ്സ്വാൾ 51 പന്തിൽ 11 ഫോറും 3 സിക്സുമടക്കം 84 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ശുഭ്മാൻ ഗിൽ 47 പന്തിൽ 3 ഫോറും 5 സിക്സും ഉൾപ്പെടെ 77 റൺസ് നേടി.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2018 ൽ ഇൻഡോറിൽ ശ്രീലങ്കയ്ക്കെതിരെ 165 റൺസ് നേടിയ രോഹിത് – കെ എൽ രാഹുൽ കൂട്ടുകെട്ടിനൊപ്പമാണ് ഇരുവരും എത്തിയത്.

ഇന്ത്യ 88 റൺസിന് വിജയിച്ച ആ മത്സരത്തിൽ രോഹിത് ശർമ്മ 43 പന്തിൽ 118 റൺസും കെ എൽ രാഹുൽ 49 പന്തിൽ 89 റൺസും നേടിയിരുന്നു.